ബെൻസിമയുടേത് വ്യാജ ഇഞ്ചുറി? പ്രതികരിച്ച് റയൽ കോച്ച്!
ഖത്തർ വേൾഡ് കപ്പ് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ റയൽ മാഡ്രിഡ് സൂപ്പർതാരമായ കരിം ബെൻസിമ പരിക്കിന്റെ പിടിയിലാണ്.റയലിന് വേണ്ടിയുള്ള അവസാനത്തെ മൂന്നു മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ബെൻസിമക്ക് വിമർശനങ്ങളും ഏൽക്കേണ്ടി വേണ്ടി വരുന്നുണ്ട്. എന്തെന്നാൽ പരിക്കേൽക്കാതിരിക്കാൻ ബെൻസിമ വ്യാജ ഇഞ്ചുറി അവകാശപ്പെടുകയാണ് എന്നാണ് വിമർശനം.
ഇതേക്കുറിച്ച് കഴിഞ്ഞദിവസം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് ചോദിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് കേവലം വിഡ്ഢിത്തം മാത്രമാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പിന് ഏറ്റവും മികച്ച നിലയിൽ എത്താൻ വേണ്ടി കളിക്കാനുള്ള സമയമാണ് യഥാർത്ഥത്തിൽ ബെൻസിമ ആഗ്രഹിക്കുന്നതെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇧🇷 2014: Copa do Mundo no Brasil
— TNT Sports BR (@TNTSportsBR) November 9, 2022
❌ 2015: Afastado da seleção francesa
🏆 2018: França campeã mundial sem ele
😱 2021: Convocado novamente depois de quase seis anos
🇶🇦 2022: Copa do Mundo no Qatar como Bola de Ouro aos 34 anos
A reviravolta de Benzema com a seleção francesa! 🇫🇷 pic.twitter.com/lQ0GsEs5XW
” ബെൻസിമ മത്സരങ്ങൾ കളിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്.പക്ഷേ ഈ അസ്വസ്ഥത കാരണം അദ്ദേഹത്തിന് കളത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞിട്ടില്ല.അദ്ദേഹം കളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. ബെൻസിമ സ്വയം സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എന്ന ആരോപണം വിഡ്ഢിത്തമാണ്.ഈ പരിക്കിൽ ഏറ്റവും നിരാശനായ വ്യക്തി അദ്ദേഹം തന്നെയാണ്. അദ്ദേഹം വേൾഡ് കപ്പിന് പോകുന്നത് കളിക്കളത്തിൽ മിനുട്ടുകൾ ചിലവഴിക്കാതെയാണ്.ഏറ്റവും നല്ല കണ്ടീഷനിൽ വേൾഡ് കപ്പിലേക്ക് എത്താൻ തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.അതുകൊണ്ടുതന്നെ അദ്ദേഹം റയലിന് വേണ്ടി കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.അദ്ദേഹം തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. മത്സരങ്ങളിൽ ചിലവഴിക്കാതെ വേൾഡ് കപ്പിന് പോകുന്നതിൽ അദ്ദേഹം നിരാശൻ തന്നെയാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
പരിക്ക് മൂലം ഈ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ബെൻസിമക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്. അതേസമയം ഫ്രാൻസിന്റെ വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടം നേടാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.