ബെൻസിമയുടെ ഹാട്രിക്കിൽ തകർന്നടിഞ്ഞ് പിഎസ്ജി,മെസ്സിയും സംഘവും UCL ൽ നിന്ന് പുറത്ത്!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് റയൽ പിഎസ്ജി പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 3-2 ന്റെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.ആദ്യ പാദത്തിലും രണ്ടാം പാദത്തിന്റെ തുടക്കത്തിലും പിറകിൽ പോയ റയൽ മാഡ്രിഡ് വീരോചിത തിരിച്ചുവരവാണ് നടത്തിയത്. സൂപ്പർ താരം ബെൻസിമയുടെ ഹാട്രിക്കാണ് റയലിനെ മുന്നോട്ടു നയിച്ചത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാൻ റയൽ മാഡ്രിഡിന് സാധിച്ചു.
Yep. pic.twitter.com/y0vHdz4CGS
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) March 9, 2022
സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമൊക്കെ പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. മത്സരത്തിന്റെ 39ആം മിനിട്ടിലാണ് എംബപ്പേ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുക്കുന്നത്. നെയ്മറുടെ പാസിൽ നിന്നാണ് എംബപ്പേ ഗോൾ കണ്ടെത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി മറിഞ്ഞു.സാന്റിയാഗോ ബെർണാബുവിൽ പിന്നീട് ബെൻസിമ ഷോ ആയിരുന്നു.61-ആം മിനുട്ടിൽ പിഎസ്ജി ഡിഫൻസ് വരുത്തിവെച്ച അബദ്ധം ബെൻസിമ മുതലെടുക്കുകയായിരുന്നു.വിനീഷ്യസായിരുന്നു അസിസ്റ്റ് നൽകിയത്.76-ആം മിനുട്ടിൽ റയലിന്റെ രണ്ടാം ഗോൾ പിറന്നു.ലുക്കാ മോഡ്രിച്ചിന്റെ സോളോ റണ്ണിനൊടുവിൽ ബെൻസിമ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.78-ആം മിനുട്ടിൽ ഒരിക്കൽ കൂടി നിറയൊഴിച്ച് കൊണ്ട് ബെൻസിമ ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ റയൽ വിജയമുറപ്പിക്കുകയായിരുന്നു.