ബെൻസിമയുടെ വിടവ് ബെല്ലിങ്ഹാം നികത്തും: ആഞ്ചലോട്ടി
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ സൂപ്പർ താരമായ കരിം ബെൻസിമ ക്ലബ്ബ് വിട്ടത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. താരത്തിന്റെ പകരമായി കൊണ്ട് ഒരു പ്രോപ്പർ നമ്പർ 9 സ്ട്രൈക്കർ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടില്ല.ഹൊസേലു ഉണ്ടെങ്കിലും അദ്ദേഹമൊരു താൽക്കാലിക ഓപ്ഷൻ മാത്രമാണ്.എന്നാൽ റയൽ മാഡ്രിഡ് പുതുതായി ടീമിലേക്ക് എത്തിച്ച മിഡ്‌ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം ഇപ്പോൾ തകർപ്പൻ പ്രകടനമാണ് ക്ലബ്ബിനുവേണ്ടി നടത്തുന്നത്.
ലാലിഗയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഈ മധ്യനിരതാരം ഗോൾ നേടിയിട്ടുണ്ട്. ആകെ 3 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. താരത്തെ പ്രശംസിച്ചു കൊണ്ട് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് ബെൻസിമയുടെ വിടവ് നികത്താൻ ബെല്ലിങ്ഹാമിന് സാധിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇧🇷🏴 Real Madrid’s best selling shirt is Vinicius Jr’s and Jude Bellingham’s. @marca pic.twitter.com/C5glP7mGG4
— Madrid Xtra (@MadridXtra) August 22, 2023
“കരിം ബെൻസിമയുടെ വിടവ് നികത്താൻ ജൂഡ് ബെല്ലിങ്ഹാമിന് സാധിക്കുമെന്നാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്. അദ്ദേഹം വളരെയധികം പക്വതയുള്ള ഒരു താരമാണ്. മാത്രമല്ല ഒരുപാട് ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തെ അറിയുന്നവർക്ക് അദ്ദേഹം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും സർപ്രൈസ് ആയിരിക്കില്ല. എല്ലാവരെയും സർപ്രൈസ് ചെയ്യിക്കുന്ന കാര്യം അദ്ദേഹത്തിന് കേവലം 20 വയസ്സ് മാത്രമേ ഉള്ളൂ എന്നുള്ളതാണ് ” ഇതാണ് ഈ ഇംഗ്ലീഷ് താരത്തെക്കുറിച്ച് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡിൽ താൻ ഒരുപാട് മെച്ചപ്പെട്ടുവന്ന് ബെല്ലിങ്ഹാം തന്നെ തുറന്നു സമ്മതിച്ചിരുന്നു.ബൊറൂസിയയിൽ ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി തനിക്ക് മെച്ചപ്പെടാൻ കഴിഞ്ഞു എന്നായിരുന്നു ബെല്ലിങ്ഹാം അവകാശപ്പെട്ടിരുന്നത്. ഇനി അടുത്ത മത്സരത്തിൽ സെൽറ്റ വിഗോയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ സെൽറ്റ വിഗോക്ക് സാധിച്ചിട്ടില്ല.