ബെൻസിമയും പുറത്ത്, സൂപ്പർ താരങ്ങളൊന്നുമില്ലാതെ റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ്!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ റയൽ വല്ലഡോലിഡാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയൽ വല്ലഡോലിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.എന്നാൽ മത്സരത്തിനൊരുങ്ങുന്ന റയൽ മാഡ്രിഡിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. എന്തെന്നാൽ നിരവധി സൂപ്പർ താരങ്ങൾ പരിക്ക് മൂലം പുറത്തിരിക്കുന്നത്. പുതുതായി റയൽ മാഡ്രിഡ് കരിം ബെൻസിമയും പരിക്ക് മൂലം സ്‌ക്വാഡിൽ നിന്നും പുറത്തായിട്ടുണ്ട്. ആങ്കിൾ ഇഞ്ചുറിയാണ് താരത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ സിദാൻ സ്‌ക്വാഡ് പുറത്ത് വിടുകയും അഞ്ച് യുവതാരങ്ങളെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കരിം ബെൻസിമ, സെർജിയോ റാമോസ്,ഡാനി കാർവഹൽ, റോഡ്രിഗോ ഗോസ്,ഫെഡേ വാൽവെർദേ, അൽവാരോ ഓഡ്രിയോസോള,ഈഡൻ ഹസാർഡ്, മാഴ്‌സെലോ, എഡർ മിലിറ്റാവോ എന്നിവരെല്ലാം തന്നെ പരിക്ക് കാരണം പുറത്താണ്.
#RealMadrid have 5 youth team players in their squad for this weekend 👶https://t.co/Aui7GrUrAq pic.twitter.com/41KnQMWBa9
— MARCA in English (@MARCAinENGLISH) February 20, 2021
ഇതിനാൽ താണ് ഹ്യൂഗോ ഡ്യൂറോ,ബ്ലാങ്കോ, വിക്ടർ ചസ്റ്റ്,മിഗേൽ ഗുട്ടിറസ്,സെർജിയോ അരിബാസ് എന്നിവരെയാണ് കാസ്റ്റില്ലയിൽ നിന്നും സിദാൻ ഉൾപ്പെടുത്തിയിട്ടുള്ളത്. റയൽ മാഡ്രിഡ് സ്‌ക്വാഡ് താഴെ നൽകുന്നു.
Goalkeepers: Thibaut Courtois, Andriy Lunin, Diego Altube
Defenders: Raphael Varane, Nacho, Ferland Mendy, Victor Chust, Miguel Gutierrez
Midfielders: Toni Kroos, Luca Modric, Casemiro, Isco, Sergio Arribas, Blanco
Forwards: Marco Asensio, Lucas Vazquez, Vinicius, Mariano Diaz, Hugo Duro
Real Madrid could be without their entire spine in the #UCL against Atalanta 😬https://t.co/wF6jGMu4XJ pic.twitter.com/9kDDe59edb
— MARCA in English (@MARCAinENGLISH) February 19, 2021