ബെൻസിമയില്ല,ഗോളടിക്കാൻ ബുദ്ധിമുട്ടി റയൽ!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ റയലിന്റെ എതിരാളികൾ പിഎസ്ജിയാണ്.നാളെ രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

എന്നാൽ ഈ മത്സരത്തിനു മുന്നേ റയലിനെ അലട്ടുന്ന വലിയൊരു ആശങ്കയുണ്ട്.സൂപ്പർ താരം കരിം ബെൻസിമ ഈ മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്നുള്ളതാണ് റയലിന്റെ ആശങ്ക.താരം ഇല്ലെങ്കിൽ അത്‌ റയലിന് നികത്താനാവാത്ത നഷ്ടമാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.

ബെൻസിമ ഇല്ലാതെ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു റയലിനെയാണ് ഇപ്പോൾ നമുക്ക് കാണാനാവുക. ബെൻസിമ ഇല്ലാതെ റയൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് റയൽ നേടിയിട്ടുള്ളത്.ഗ്രനാഡക്കെതിരെ അസെൻസിയോ നേടിയ ഗോളായിരുന്നു അത്‌.

അത്ലറ്റിക്ക് ക്ലബ്ബിനെതിരെ റയൽ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനോട് റയൽ ഗോൾരഹിത സമനില വഴങ്ങി.അങ്ങനെ ഗോൾ നേടാൻ കഴിയാത്ത റയലിനെയാണ് ഇപ്പോൾ കാണാൻ സാധിക്കുക.

ബെയ്ൽ,വിനീഷ്യസ്,അസെൻസിയോ എന്നിവരായിരുന്നു കഴിഞ്ഞ മത്സരത്തിൽ റയലിന് വേണ്ടി വേണ്ടി സ്റ്റാർട്ട് ചെയ്തത്.ഹസാർഡ്,ജോവിച്ച്,റോഡ്രിഗോ എന്നിവരെയും മുന്നേറ്റനിരയിൽ ആഞ്ചലോട്ടിക്ക് ലഭ്യമാണ്.പക്ഷെ ഗോൾ വരൾച്ചയാണ് റയലിന് തലവേദനയാകുന്നത്.ഈ സീസണിൽ റയൽ നേടിയ ഭൂരിഭാഗം ഗോളുകളുടെയും പിന്നിൽ ബെൻസിമ ഉണ്ടായിരുന്നു.തുടക്കത്തിലെ മികവ് വിനീഷ്യസിന് തുടരാൻ കഴിയാത്തതും റയലിന് പ്രശ്നമാണ്.

അതുകൊണ്ടുതന്നെ പിഎസ്ജിയെ പോലെയൊരു ടീമിനെതിരെ നിലവിലെ ഈ സാഹചര്യത്തിൽ റയൽ ഗോളടിക്കാൻ പാടുപെടുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *