ബെൻസിമക്ക് സൗദിയിൽ നിന്നും ഓഫർ, തീരുമാനമെടുത്ത് താരം!
നിലവിൽ തകർപ്പൻ ഫോമിലാണ് സൂപ്പർ താരം കരിം ബെൻസി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായ രണ്ട് ഹാട്രിക്കുകൾ ഈയിടെ അദ്ദേഹം നേടിയിരുന്നു. നിലവിലെ ബാലൺഡി’ഓർ ജേതാവായ താരം ഇപ്പോഴും ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ്.
ഇപ്പോഴിതാ മാർക്ക ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് സൗദി അറേബ്യയിൽ നിന്നും ബെൻസിമക്ക് ഒരു ഓഫർ ലഭിച്ച കഴിഞ്ഞിട്ടുണ്ട്.ഏത് ക്ലബ്ബിൽ നിന്നാണ്,അല്ലെങ്കിൽ എത്രയാണ് സാലറി എന്നൊന്നും വ്യക്തമല്ല. പക്ഷേ വലിയ ഒരു ഓഫർ തന്നെയാണ് ബെൻസിമക്ക് ലഭിച്ചിട്ടുള്ളത്. മാത്രമല്ല താരത്തിന്റെ പേരിൽ ഒരു അക്കാദമി സ്റ്റാർട്ട് ചെയ്യും എന്നുള്ള വാഗ്ദാനവും നൽകിയിട്ടുണ്ട്.
Karim Benzema’s UCL campaign last season was out of this world. pic.twitter.com/YVlRkDfWFe
— TC (@totalcristiano) April 7, 2023
എന്നാൽ ഈ വിഷയത്തിൽ ബെൻസിമ തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല.റയൽ മാഡ്രിഡിൽ തന്നെ തുടരും.ചുരുങ്ങിയത് ഒരു സീസൺ എങ്കിലും അദ്ദേഹം ക്ലബ്ബിൽ തന്നെ ഉണ്ടാവും എന്നുള്ളതാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് റയൽ ഇനി പുതുക്കുമോ എന്നുള്ള കാര്യത്തിൽ പലവിധ സംശയങ്ങളും നിലകൊള്ളുന്നുണ്ട്.