ബെൻസിമക്ക് പകരക്കാരൻ അർജന്റൈൻ സൂപ്പർ സ്ട്രൈക്കർ? ശ്രമങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ് !
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ ഈ സീസണിന് ശേഷം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. 2024 വരെ അദ്ദേഹത്തിന് കോൺട്രാക്ട് ഉണ്ടെങ്കിലും ഒരു വമ്പൻ ഓഫർ അദ്ദേഹത്തിന് സൗദി അറേബ്യയിൽ നിന്നും ലഭിച്ചിട്ടുണ്ട്.അൽ ഇത്തിഹാദിന്റെ ഓഫർ സ്വീകരിച്ചുകൊണ്ട് ബെൻസിമ സൗദിയിലേക്ക് പോകും എന്ന് തന്നെയാണ് നമുക്ക് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
അങ്ങനെയാണെങ്കിൽ റയൽ മാഡ്രിഡിന് അടിയന്തരമായി ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമാണ്. കഴിഞ്ഞ കുറെ സീസണുകളിൽ റയൽ മാഡ്രിഡിന്റെ ഗോളടി ചുമതല ഏറെക്കുറെ ഒറ്റക്ക് വഹിക്കുന്നത് കരീം ബെൻസിമയാണ്. അതുകൊണ്ടുതന്നെ ഒരു സൂപ്പർ സ്ട്രൈക്കറെ റയലിന് ആവശ്യമാണ്. ഈ സ്ഥാനത്തേക്ക് അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസിനെ റയൽ മാഡ്രിഡ് പരിഗണിക്കുന്നുണ്ട്.
പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരത്തിന്റെ നിലവിലെ അവസ്ഥകൾ അന്വേഷിക്കുകയാണ് റയൽ മാഡ്രിഡ് ചെയ്തിട്ടുള്ളത്. 2026 വരെ ഈ അർജന്റീന സൂപ്പർതാരത്തിന് ഇന്റർ മിലാനുമായി കരാർ അവശേഷിക്കുന്നുണ്ട്. താരത്തെ വിട്ടു നൽകാൻ തങ്ങൾക്ക് ആഗ്രഹമില്ല എന്നുള്ള കാര്യം ഇന്ററിന്റെ ഡയറക്ടറായ ഹവിയർ സനേട്ടി വ്യക്തമാക്കിയിരുന്നു. ഇനി ഇന്റർ മിലാൻ താരത്തെ കൈവിടാൻ തീരുമാനിച്ചാൽ പോലും വലിയ ഒരു തുക തന്നെ റയൽ മാഡ്രിഡ് മുടക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.
🚨🇦🇷 Real Madrid preguntó CONDICIONES por LAUTARO MARTÍNEZ.
— Ataque Futbolero (@AtaqueFutbolero) May 29, 2023
Con la posible salida de Hazard, Asensio y Mariano Díaz, el club español quiere reforzar el ATAQUE, debido a que solo tendría 4 variantes para la próxima temporada (Rodrygo, Vinícius, Benzema y Álvaro Rodríguez). 😳… pic.twitter.com/16DcI48lJq
തകർപ്പൻ ഫോമിലാണ് ലൗറ്ററോ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ എല്ലാ കോമ്പറ്റീഷനിലുമായി ക്ലബ്ബിന് വേണ്ടി 39 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ലൗറ്ററോക്ക് സാധിച്ചിട്ടുണ്ട്. വേൾഡ് കപ്പിൽ നിറംമങ്ങിയെങ്കിലും വേൾഡ് കപ്പിന് ശേഷം 20 ഗോളുകൾ അദ്ദേഹം അടിച്ചു കൂട്ടിയിട്ടുണ്ട്. താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് റയലിന് വലിയ മുതൽക്കൂട്ടാവുമെങ്കിലും അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് സങ്കീർണമായ ഒരു കാര്യം തന്നെയാണ്.