ബെറ്റിസിനോട് തോറ്റ് ഒന്നാം സ്ഥാനം കൈവിട്ട് റയൽ മാഡ്രിഡ്
എൽ ക്ലാസിക്കോയിൽ പുറത്തെടുത്ത മികവ് ആവർത്തിക്കാനാവാതെ റയൽ കുഴങ്ങിയപ്പോൾ ബെറ്റിസിന് മുൻപിൽ തോൽവി പിണഞ്ഞ് റയൽ മാഡ്രിഡ്. ഇന്നലെ ലാലിഗയിൽ നടന്ന ഇരുപത്തിയേഴാം റൗണ്ട് പോരാട്ടത്തിലാണ് റയൽ മാഡ്രിഡ് തോൽവി രുചിച്ചത്. 2-1 നായിരുന്നു ബെറ്റിസിന്റെ മൈതാനത്ത് സന്ദർശകർ തലകുനിച്ചു മടങ്ങിയത്. തോൽവിയോടെ ബാഴ്സയെ പിന്തള്ളി ഒന്നാം സ്ഥാനം നേടാനുള്ള റയലിന്റെ അവസരവും പാഴാവുകയായിരുന്നു.
🔙💚 @RealBetis_en beat Real Madrid at home for the first time since 2012…
— LaLiga English (@LaLigaEN) March 8, 2020
They've now won 3 of their last 6 in total v Los Blancos! 👏👏#RealBetisRealMadrid pic.twitter.com/eWzLVzPpuq
ആദ്യപകുതിയിൽ നാല്പതാം മിനുട്ടിൽ ബെറ്റിസാണ് ലീഡ് നേടിയത്. നെബിൽ ഫകിറിന്റെ അസിസ്റ്റിൽ നിന്ന് സിഡ്നിയാണ് റയൽ വലകുലുക്കിയത്. എന്നാൽ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ കരിം ബെൻസീമ പെനാൽറ്റിയിലൂടെ റയലിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ 82-ആം മിനുട്ടിലാണ് ബെറ്റിസ് വിജയഗോൾ നേടിയത്. റയൽ താരം ബെൻസീമയുടെ മിസ്സ്പാസ്സ് പിടിച്ചെടുത്ത ബെറ്റിസ് താരങ്ങൾ ഒരു കൗണ്ടറിലൂടെ ഗോൾ നേടുകയായിരുന്നു. ക്രിസ്ത്യൻ ടെല്ലോയാണ് ആ ഗോൾ നേടിയത്. തോൽവിയോടെ 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയൽ