ബെയ്ൽ റയൽ മാഡ്രിഡിനായി ചെയ്തു തന്നതൊന്നും മറക്കരുത്, താരത്തിന് പിന്തുണയുമായി ലുക്കാ മോഡ്രിച്ച് !
ക്ലബ് വിട്ട സൂപ്പർ താരം ഗാരെത് ബെയ്ലിന് പിന്തുണയുമായി മുൻ സഹതാരം ലുക്കാ മോഡ്രിച്ച്. ഇതുവരെ റയൽ മാഡ്രിഡിനായി ബെയ്ൽ ചെയ്തു തന്ന കാര്യങ്ങൾ മറന്നു കളയരുത് എന്നാണ് മോഡ്രിച്ച് ആരാധകരോടും ക്ലബ്ബിനോടും അറിയിച്ചത്. കഴിഞ്ഞ ദിവസം കോപേക്ക് നൽകിയ അഭിമുഖത്തിലാണ് മോഡ്രിച്ച് തന്റെ മുൻ സഹതാരത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബെയ്ൽ എങ്ങനെയായിരുന്നു എന്നത് വെച്ചല്ല താരത്തെ വിലയിരുത്തേണ്ടതെന്നും മുമ്പ് അദ്ദേഹം ക്ലബ്ബിനായി ചെയ്തു തന്ന കാര്യങ്ങൾ നാം വിസ്മരിക്കാൻ പാടില്ലെന്നുമാണ് മോഡ്രിച്ചിന്റെ അഭിപ്രായം. ഏറെ പ്രശ്നങ്ങൾക്ക് ശേഷം ഈ സീസണിലായിരുന്നു ഗാരെത് ബെയ്ൽ റയലിൽ നിന്നും തന്റെ മുൻ ക്ലബായ ടോട്ടൻഹാമിലേക്ക് മടങ്ങിയത്. അവസാനനാളുകളിൽ റയൽ മാഡ്രിഡുമായി മോശം ബന്ധത്തിലായിരുന്നു ബെയ്ൽ.
The truth is finally out 👀
— Goal News (@GoalNews) October 6, 2020
” എന്റെ പ്രൊഫഷണൽ കരിയറിൽ ഞാൻ ഭൂരിഭാഗം സമയവും ബെയ്ലിനൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. അദ്ദേഹം അസാധാരണമായ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ ശരിയല്ല. പലരും അദ്ദേഹത്തെ കഴിഞ്ഞ കുറച്ചു വർഷത്തെ കാര്യങ്ങൾ മാത്രം പരിഗണിച്ചാണ് വിലയിരുത്തുന്നത്. പക്ഷെ അദ്ദേഹം മുമ്പ് റയൽ മാഡ്രിഡിന് വേണ്ടി എന്തൊക്കെ ചെയ്തു എന്നുള്ളത് നമ്മൾ മറക്കാൻ പാടില്ല. ഒരുപാട് കാര്യങ്ങൾ അദ്ദേഹം റയൽ മാഡ്രിഡിനായി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഡ്രസിങ് റൂമിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അദ്ദേഹം മികച്ച ഒരു താരമായിരുന്നു. ഞങ്ങളോടൊപ്പം ഒരുപാട് തമാശകൾ പങ്കുവെച്ച ആളാണ്. അദ്ദേഹത്തിന് സ്പാനിഷ് അറിയുമായിരുന്നിട്ടും അദ്ദേഹം അത് ഉപയോഗിക്കാൻ നാണിച്ചിരുന്നു ” മോഡ്രിച്ച് പറഞ്ഞു.
Real Madrid star Luka Modric wants to end his career with Los Blancos https://t.co/mVW7hEo2N7
— footballespana (@footballespana_) October 6, 2020