ഹാലണ്ടിനെ സ്വന്തമാക്കണം, പുതിയ പദ്ധതികളുമായി റയൽ മാഡ്രിഡ്!
സൂപ്പർ താരം എർലിംഗ് ഹാലണ്ടിനെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. 60 മില്യൺ യൂറോ മാത്രമാണ് താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിക്ക് ചിലവഴിക്കേണ്ടി വന്നിട്ടുള്ളത്. 2027 വരെയുള്ള ഒരു കരാറിലാണ് ഹാലണ്ട് ഒപ്പു വെച്ചിരിക്കുന്നത്.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇതിനൊരു വിശദീകരണം ഇപ്പോൾ റയലിന്റെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസ് നൽകിയിട്ടുണ്ട്. അതായത് ഹാലണ്ടിനെ പോലെയൊരു താരത്തെ ബെഞ്ചിലിരുത്തേണ്ട എന്ന് കരുതിയാണ് സൈൻ ചെയ്യാതിരുന്നത് എന്നാണ് പെരസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Substituto natural de Benzema 🧐, jogador já negociou cláusula de rescisão com o City
— ge (@geglobo) June 17, 2022
Real Madrid tem projeto para contratar Haaland em 2024, diz jornal ➡️ https://t.co/5wkhmvgpGd pic.twitter.com/HR4SZGXKrX
” ലോകത്തിലെ ഏറ്റവും മികച്ച നമ്പർ നയൻ ഞങ്ങളുടെ ടീമിലുണ്ട്. അതുകൊണ്ടുതന്നെ ബെഞ്ചിലിരുത്താൻ വേണ്ടി ഹാലണ്ടിനെ ഞങ്ങൾ കൊണ്ടു വരാൻ പോകുന്നില്ല. അദ്ദേഹത്തിന്റെ രണ്ടുവർഷത്തെ ക്ലോസിനെ കുറിച്ച് എനിക്കറിയില്ല ” ഇതാണ് പെരസ് പറഞ്ഞിട്ടുള്ളത്.
അതേസമയം പ്രമുഖ സ്പാനിഷ് മാധ്യമമായ AS ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.2024-ൽ ഹാലണ്ടിനെ സ്വന്തമാക്കാൻ റയൽ ശ്രമിച്ചേക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ. ഹാലണ്ടിന്റെ 150 മില്യൺ റിലീസ് ക്ലോസ് അന്ന് ആക്ടീവായിരിക്കും. അത് നൽകിയാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ റയലിന് കഴിയുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഏതായാലും ഏത് രൂപത്തിലുള്ള ഒരു നീക്കമാണ് റയൽ നടത്തുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.