ബാഴ്‌സ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ നാപോളി!
വെയ്ജ് ബില്ല് കുറക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് തങ്ങൾക്ക് ആവിശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാൻ എഫ്സി ബാഴ്സലോണ തീരുമാനിച്ചിരുന്നു. സാമുവൽ ഉംറ്റിറ്റി, മാർട്ടിൻ ബ്രൈത്വെയിറ്റ്, മിറാലം പ്യാനിച്ച് എന്നിവർ ഇത്തരത്തിലുള്ള താരങ്ങളാണ് എന്നുള്ള കാര്യം സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഉംറ്റിറ്റിയോട് എത്രയും പെട്ടന്ന് താരത്തിന് വന്ന ഓഫറുകൾ സ്വീകരിക്കണമെന്ന താക്കീത് ബാഴ്‌സ നൽകിയിരുന്നു.
Napoli interest in Pjanic https://t.co/TzXdpXJ1Hp
— SPORT English (@Sport_EN) August 22, 2021
അതേസമയം പ്യാനിച്ച് ബാഴ്‌സ വിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താരത്തിനായി ഇപ്പോൾ ഏറ്റവും പുതുതായി രംഗത്ത് വന്നിരിക്കുന്നറത് ഇറ്റാലിയൻ വമ്പൻമാരായ നാപോളിയാണ്.പ്രമുഖ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാപോളിയുടെ പരിശീലകനായ ലൂസിയാനോ സ്പല്ലേറ്റി താരത്തെ കോൺടാക്ട് ചെയ്തിട്ടുണ്ട്.നാപോളിയുടെ പ്രൊജക്റ്റിനെ കുറിച്ച് സംസാരിച്ച് താരത്തെ കൺവിൻസ് ചെയ്യാനാണ് പരിശീലകൻ ശ്രമിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.പക്ഷേ താരത്തെ ലോണിൽ എത്തിക്കുന്നത്തിനായിരിക്കും നാപോളി മുൻഗണന നൽകുക. ഇതിന് ബാഴ്‌സ സമ്മതം മൂളുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.
സിരി എയിലെ തന്നെ ഫിയോറെന്റിന, റോമ, യുവന്റസ് എന്നിവരെ താരത്തെ ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിലായിരുന്നു പ്യാനിച്ച് യുവന്റസിൽ നിന്നും ബാഴ്‌സയിൽ എത്തിയത്.എന്നാൽ കൂമാൻ ഈ ബോസ്‌നിയൻ താരത്തിന് അവസരങ്ങൾ നൽകിയിരുന്നില്ല.ക്ലബ്ബിൽ അവസരങ്ങൾ ലഭിക്കാത്തതിലുള്ള അതൃപ്തി താരം ഒട്ടേറെ തവണ തുറന്ന് പറഞ്ഞിരുന്നു.