ബാഴ്‌സ സൂപ്പർകോപ്പയിലെ ഫേവറേറ്റ്സുകളല്ല, കൂമാൻ തുറന്നു പറയുന്നു !
സൂപ്പർ കോപ്പ സെമി ഫൈനലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ബാഴ്സ റയൽ സോസിഡാഡിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് കോർഡോബയിലെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും എഫ്സി ബാഴ്സലോണ ഇന്ന് കളത്തിലേക്കിറങ്ങുക. ഫൈനലിലേക്ക് മുന്നേറുക എന്നുള്ളതാണ് കൂമാന്റെയും സംഘത്തിന്റെയും ലക്ഷ്യം. എന്നാൽ സൂപ്പർ കോപ്പയിലെ ഫേവറേറ്റ്സുകളല്ല തങ്ങൾ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്‌സയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് കൂമാൻ ഇതേകുറിച്ച് സംസാരിച്ചത്. നിലവിലെ ഫോമിനെ മാത്രം ആശ്രയിച്ചല്ല ഫേവറേറ്റ്സുകളെ തീരുമാനിക്കലെന്നും കൂമാൻ കൂട്ടിച്ചേർത്തു. സൂപ്പർകോപ്പയുടെ രണ്ടാം സെമി ഫൈനലിൽ റയൽ മാഡ്രിഡ് അത്‌ലെറ്റിക്ക് ക്ലബ്ബിനെയാണ് നേരിടുന്നത്.
Ronald Koeman says there is no "clear cut favourite" to win the Spanish Super Cup 🏆
— MARCA in English (@MARCAinENGLISH) January 12, 2021
🗣️ https://t.co/2GSgA1MNhI pic.twitter.com/wTAvYiBRWI
ബാഴ്‌സ ഫേവറേറ്റ്സുകളാണോ എന്നുള്ള ചോദ്യത്തിന് കൂമാന്റെ മറുപടി ഇങ്ങനെയാണ്. ” ഞാൻ അങ്ങനെ കരുതുന്നില്ല. ടീമിന്റെ നിലവിലെ ഫോമിനെ മാത്രം ആശ്രയിച്ചല്ല അത് നിലനിൽക്കുന്നത്. ലാലിഗയിൽ മികച്ച തുടക്കമായിരുന്നു റയൽ സോസിഡാഡിന് ലഭിച്ചിരുന്നത്. അവരുടെ ഒരുപാട് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഈ ഡിവിഷനിലെ ഏറ്റവും മികച്ച ടീമുകളെ പോലെയാണ് അവർ കളിച്ചിരുന്നത്. എന്നെ സംബന്ധിച്ചെടുത്തോളം സൂപ്പർ കോപ്പ കിരീടം നേടാൻ സാധ്യതയുള്ള ഒരു വ്യക്തമായ ഫേവറേറ്റുകൾ ഇല്ല. നാലു ടീമുകൾ പങ്കെടുക്കുന്നുണ്ട്. എല്ലാവരും കിരീടം നേടാൻ വേണ്ടിയുള്ള മെന്റാലിറ്റിയിൽ മാത്രമാണ്. നാലു ടീമുകൾക്കും അവസരമുണ്ട്. ഈയിടെയായി ഞങ്ങൾ കാഴ്ച്ചവെച്ച പ്രകടനം പോലെ മുന്നോട്ട് പോവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” കൂമാൻ പറഞ്ഞു.
One Game At A Time. #SuperCopaBarçahttps://t.co/tS0W7wcAnD
— FC Barcelona (@FCBarcelona) January 13, 2021