ബാഴ്‌സയെ പുനർനിർമിക്കാൻ വേണ്ടിയാണ് മെസ്സിയെ ഒഴിവാക്കിയത് : ബോർഡ് മെമ്പർ!

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക്‌ തികച്ചും അപ്രതീക്ഷിതമായി ബാഴ്‌സ വിടേണ്ടി വന്നത്. പിന്നീട് മെസ്സി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി പന്ത് തട്ടി തുടങ്ങി. മെസ്സി ക്ലബ് വിട്ടതിൽ വലിയ രൂപത്തിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളുമായിരുന്നു ബാഴ്‌സക്ക്‌ ആരാധകരിൽ നിന്നും നേരിടേണ്ടി വന്നത്.

ഏതായാലും മറ്റൊരു പ്രധാനപ്പെട്ട പ്രസ്താവനയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണിപ്പോൾ എഫ്സി ബാഴ്സലോണയുടെ ഡയറക്ടെഴ്സ് ബോർഡ് മെമ്പറായ ഹോസെ ഏലിയാസ്. അതായത് ബാഴ്‌സയെ പുനർനിർമിക്കാൻ വേണ്ടിയാണ് മെസ്സിയെ ക്ലബ് ഒഴിവാക്കിയതെന്നും മെസ്സി ഉണ്ടെങ്കിൽ അത് സാധ്യമാവില്ല എന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇത് മെസ്സിയുടെ അവസാനമായെന്ന് ഞങ്ങൾക്ക്‌ തോന്നി. ഞങ്ങൾക്ക്‌ ബാഴ്‌സയെ പുനർനിർമിക്കേണ്ടതുണ്ടായിരുന്നു.മെസ്സി ഉണ്ടെങ്കിൽ അത് സാധിക്കില്ല.അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് ബാഴ്‌സയിൽ നിലനിർത്താൻ കഴിയില്ല.ബാഴ്‌സയെ ഒരു വിന്നിംഗ് ടീമാക്കി മാറ്റണമെങ്കിൽ പോസ്റ്റ്‌ മെസ്സി പ്രൊജക്റ്റിലൂടെ ക്ലബ് കടന്നു പോവൽ അത്യാവശ്യമായിരുന്നു. പിന്നെ ബാഴ്‌സ വിടുന്നത് കൊണ്ടല്ല മെസ്സി കരഞ്ഞിട്ടുള്ളത്.അതിന് മറ്റു പല കാരണങ്ങളും ഉണ്ടായിരുന്നു.മെസ്സിയുടെ ബാഴ്‌സയിലെ കാലം അവസാനിച്ചിരുന്നു.പക്ഷേ ബാഴ്‌സയിൽ അദ്ദേഹത്തിന് ഒരു ജീവിതം തന്നെ ലഭിച്ചിരുന്നു.അദ്ദേഹത്തിന്റെ കുടുംബവും ബാഴ്‌സയുമായി നല്ല രൂപത്തിൽ ഒത്തിണങ്ങിയിരുന്നു.ബാഴ്‌സക്ക്‌ സാമ്പത്തികപരമായും സംഘടനാപരമായും പരിമിതികൾ ഉണ്ട്.അത്കൊണ്ടൊക്കെയാണ് മെസ്സിക്ക് ബാഴ്‌സയിൽ തുടരാനാവാതെ പോയത് “ഹോസെ ഏലിയാസ് പറഞ്ഞു.

ഏതായാലും ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചാവിഷയമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *