ബാഴ്‌സയെയും അട്ടിമറിച്ച് കാഡിസ്, പ്ലയെർ റേറ്റിംഗ് അറിയാം !
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് അട്ടിമറി തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാഡിസ് ബാഴ്സയെ അട്ടിമറിച്ചത്. മുമ്പ് എതിരില്ലാത്ത ഒരു ഗോളിന് റയൽ മാഡ്രിഡിനെയും കാഡിസ് അട്ടിമറിച്ചിരുന്നു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ അൽവാരോ ജിമിനസാണ് കാഡിസിന് വേണ്ടി ഗോൾ നേടിയത്. ഈ ഗോൾ മടക്കാൻ ബാഴ്‌സ 57-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. കാഡിസ് താരം പെഡ്രോ വഴങ്ങിയ സെൽഫ് ഗോളാണ് ബാഴ്‌സക്ക് തുണയായത്. എന്നാൽ 63-ആം മിനുട്ടിൽ കാഡിസ് ലീഡ് നേടുകയായിരുന്നു. ലെങ്ലെറ്റിന്റെയും ഗോൾകീപ്പർ ടെർസ്റ്റീഗന്റെയും പിഴവിൽ നിന്നാണ് കാഡിസ് താരം അൽവാരോ നെഗ്രാടോ ഗോൾ കണ്ടെത്തിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വിജയിച്ച ബാഴ്സക്ക് ഇത് അപ്രതീക്ഷിത തോൽവിയായിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ ഏഴാമത് തന്നെയാണ് ബാഴ്സ. ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FULL TIME pic.twitter.com/anpnt2OuLo
— FC Barcelona (@FCBarcelona) December 5, 2020
എഫ്സി ബാഴ്സലോണ : 6.50
ബ്രൈത്വെയിറ്റ് : 6.4
മെസ്സി : 8.6
ഗ്രീസ്‌മാൻ : 6.5
കൂട്ടീഞ്ഞോ : 6.0
ബുസ്ക്കെറ്റ്സ് : 7.1
ഡിജോങ് : 6.7
ഡെസ്റ്റ് : 6.7
മിങ്കേസ : 5.9
ലെങ്ലെറ്റ് : 5.5
ആൽബ : 6.3
സ്റ്റീഗൻ : 6.5
പെഡ്രി : 6.4-സബ്
ട്രിൻക്കാവോ : 6.2-സബ്
ഡെംബലെ : 6.4-സബ്
പ്യാനിക്ക് : 6.2-സബ്
Messsiiiiii, almost notches the equalizer!!!! 😱 pic.twitter.com/z5peo7SCYL
— FC Barcelona (@FCBarcelona) December 5, 2020