ബാഴ്‌സയുടെ പരിശീലകനാവുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാവി!
കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. ഈ സീസണിൽ മോശം പ്രകടനമായിരുന്നു എഫ്സി ബാഴ്സലോണ കാഴ്ച്ചവെച്ചിരുന്നത്. അത്കൊണ്ടാണ് കൂമാന് തന്റെ സ്ഥാനം നഷ്ടമായത്.
ഏതായാലും ബാഴ്‌സയുടെ പരിശീലകനായി ഇതിഹാസതാരം സാവി എത്തുമെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമാണ്. സ്പാനിഷ് മാധ്യമമായ സ്‌പോർട് സാവി എത്തുമെന്നുള്ളത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തന്റെ ശ്രദ്ധ മുഴുവനും അൽ സാദിലാണ് എന്നാണ് സാവി ഇതേക്കുറിച്ച് അറിയിച്ചിട്ടുള്ളത്. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനാണ് സാവി. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാവി.
Xavi on Barcelona rumours: “I am focused on my work with Al-Sadd and I won't talk about anything else”. It’s matter of relationship between manager and club. Barça are waiting for the agreement to be completed soon. 🔵🔴 #FCB #Xavi pic.twitter.com/XTaQj4kZgD
— Fabrizio Romano (@FabrizioRomano) October 28, 2021
” അൽ സാദിലെ ജോലിയിലാണ് എന്റെ ശ്രദ്ധ മുഴുവനും.മറ്റൊന്നിനെ കുറിച്ചും ഞാൻ ഇപ്പോൾ സംസാരിക്കില്ല ” ഇതാണ് സാവി പറഞ്ഞത്.
അതേസമയം സാവി അൽ സാദിൽ തുടരുമെന്നുള്ള ക്യാമ്പയിനാണ് ഇപ്പോൾ അവരുടെ ആരാധകർ നടത്തി കൊണ്ടിരിക്കുന്നത്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അൽ സാദ് പങ്കു വെക്കുകയും ചെയ്തിരുന്നു.ഈ സീസണിൽ ലീഗിൽ 7 മത്സരങ്ങളിൽ ഏഴും ജയിച്ചാണ് ഇപ്പോൾ അൽ സാദിന്റെ കുതിപ്പ്.Qatar Stars League, 2 Qatar Cups, the Qatari Super Cup,2 Emir of Qatar cups ഇവയൊക്കെ സാവി തന്റെ ക്ലബ്ബിന് നേടികൊടുത്തതാണ്.