ബാഴ്‌സയുടെ പരിശീലകനാവാനുള്ള തയ്യാറെടുപ്പിലാണ്, വെളിപ്പെടുത്തലുമായി സാവി!
ബാഴ്‌സയുടെ ഇതിഹാസതാരമായ സാവി ക്ലബ്ബിന്റെ പരിശീലകനായി എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഇടയ്ക്കിടെ സജീവമാവാറുണ്ട്. എന്നാൽ സാവി ഇതുവരെ ഇതിനോട് ഒരു അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു കൂമാൻ തന്നെ ബാഴ്‌സയുടെ പരിശീലകനായി തുടരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. തുടർന്ന് ഇക്കാര്യത്തിലുള്ള തന്റെ മൗനം ഭജിച്ചിരിക്കുകയാണ് സാവി. തനിക്ക് ബാഴ്സയുടെ പരിശീലകനാവാനുള്ള ഓഫർ വന്നിരുന്നുവെന്നും എന്നാൽ താൻ തന്നെ അത് നിരസിക്കുകയാണ് ചെയ്തത് എന്നുമാണ് സാവി പറഞ്ഞത്. എന്നാൽ ബാഴ്‌സയുടെ പരിശീലകനാവാനുള്ള തയ്യാറെടുപ്പിലാണ് താൻ ഉള്ളതെന്നും സാവി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാ വാൻഗ്വാർഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
Xavi: It wasn't time to be Barca coach but I am preparing https://t.co/xgcakD8cRz
— SPORT English (@Sport_EN) June 5, 2021
” ഭാഗ്യമാണോ നിർഭാഗ്യമാണോ എന്നറിയില്ല, ഞാൻ രണ്ട് തവണ ബാഴ്‌സയുടെ ഓഫർ നിരസിച്ചിട്ടുണ്ട്.കാരണം പല വ്യത്യസ്ഥങ്ങളായ സാഹചര്യങ്ങളായിരുന്നു അത്.കുടുംബം, പ്രൊഫഷണൽ, കരാറുകൾ ഇതെല്ലാം അവയെ സ്വാധീനിക്കുന്ന ഒന്നാണ്.നോ എന്ന് പറയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്.കാരണം ഞാൻ ഒരു കൂളെയാണ്. പക്ഷേ പരിശീലകൻ ആവാനുള്ള ശരിയായ സമയം ഇതല്ല.ഞാൻ ഓപ്പണായിട്ട് പറയുകയാണ്. ആരെയും പറ്റിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ബാഴ്സയുടെ പരിശീലകനാവാനുള്ള സ്വയം തയ്യാറെടുപ്പുകളിലാണ് ഞാൻ ഉള്ളത്.പക്ഷേ ഇപ്പോൾ നിങ്ങൾ കൂമാനെ റെസ്‌പെക്ട് ചെയ്യേണ്ടതുണ്ട്.അദ്ദേഹം ഒരു ക്ലബ് ഇതിഹാസമാണ്. അദ്ദേഹത്തിന് ഒരു മറ്റൊരു വർഷം കൂടി ഇപ്പോൾ ലഭിച്ചിരിക്കുന്നു ” സാവി പറഞ്ഞു.