ബാഴ്‌സയുടെ പരിശീലകനായി കൂമാൻ തന്നെ തുടർന്നേക്കും!

എഫ്സി ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത്‌ നിന്ന് കൂമാനെ മാറ്റിയേക്കില്ലെന്നും കൂമാൻ തന്നെ തൽസ്ഥാനത്ത്‌ തുടരുമെന്നും റിപ്പോർട്ടുകൾ. കാറ്റലൂണിയ റേഡിയോയെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.2023 വരെ കൂമാൻ ബാഴ്‌സക്കൊപ്പമുണ്ടാവുമെന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്. നിലവിൽ 2022 വരെയാണ് കൂമാന് ബാഴ്‌സയുമായുള്ള കരാർ. എന്നാൽ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഒരു എക്സ്ട്രാ ഇയർ കൂടി കൂമാന് ലഭ്യമായേക്കും.ഇന്ന് ക്യാമ്പ് നൗ ഓഫീസിൽ വെച്ച് ചേരുന്ന യോഗത്തിൽ ഇരുപാർട്ടികളും തമ്മിൽ ഡീലിൽ എത്തിച്ചേരുമെന്നും ഇവർ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

കഴിഞ്ഞ സീസണിൽ പുറത്താക്കപ്പെട്ട കീക്കെ സെറ്റിയന് പകരമായിട്ടായിരുന്നു കൂമാൻ ബാഴ്‌സയിൽ എത്തിയത്. സീസണിന്റെ തുടക്കത്തിലും അവസാനത്തിലും ബാഴ്‌സയുടെ പ്രകടനങ്ങൾ മോശമായത് കൂമാന് തിരിച്ചടിയാവുകയായിരുന്നു. കോപ്പ ഡെൽ റേ നേടിയെങ്കിലും ലാലിഗ നേടാനാവാതെ പോയത് കൂമാന് വിമർശനങ്ങൾ ഏൽക്കാൻ കാരണമായി. ലാപോർട്ട ഒരുപക്ഷെ കൂമാനെ പുറത്താക്കിയേക്കും എന്നാണ് വാർത്തകൾ ഉണ്ടായിരുന്നത്. എന്നാൽ കൂമാന് ഇനിയും സമയം അനുവദിക്കാം എന്ന നിലപാടിലാണ് നിലവിൽ ലാപോർട്ടയുള്ളത്. ഒരുപിടി താരങ്ങളെ എത്തിച്ചു കൊണ്ട് കൂമാന്റെ കീഴിൽ തന്നെ ടീമിനെ ശക്തിപ്പെടുത്താൻ സാധിച്ചേക്കും എന്നാണ് ലാപോർട്ടയുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *