ബാഴ്‌സയുടെ നഷ്ടമെത്ര? ലാപോർട്ട പറയുന്നു!
നിലവിൽ ഗുരുതര സാമ്പത്തികപ്രതിസന്ധിയാണ് എഫ്സി ബാഴ്സലോണ നേരിടുന്നത് എന്നുള്ളത് വ്യക്തമായ കാര്യമാണ്. അക്കാരണം കൊണ്ടായിരുന്നു ബാഴ്‌സക്ക് ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ സാധിക്കാതെ പോയത്.കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഒരു പത്രസമ്മേളനം ബാഴ്‌സയുടെ പ്രസിഡന്റ് ആയ ജോയൻ ലപോർട്ട നടത്തിയിരുന്നു. ഇതിൽ ബാഴ്‌സക്ക് നേരിടേണ്ടി വന്ന നഷ്ടം എത്രയെന്ന് ഇദ്ദേഹം വെളിപ്പെടുത്തിരുന്നു.451 മില്യൺ യൂറോയാണ് നിലവിൽ ബാഴ്‌സയുടെ നഷ്ടമെന്നും അത്കൊണ്ട് തന്നെ വെയ്ജിന്റെ കാര്യത്തിൽ ബാഴ്‌സക്ക് അമിതമായ ചിലവുണ്ടെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
— MARCA in English (@MARCAinENGLISH) August 16, 2021
” നിലവിൽ ബാഴ്‌സയുടെ നഷ്ടം എന്നുള്ളത് 451 മില്യൺ യൂറോയാണ്.ക്ലബ്ബിന്റെ ആകെ വരുമാനത്തിന്റെ 103 ശതമാനത്തെയാണ് വെയ്ജ് ബിൽ പ്രതിനിധീകരിക്കുന്നത്.ഇത് ഞങ്ങളുടെ കോമ്പിറ്റീറ്റേഴ്സിനേക്കാൾ 20-25 ശതമാനം പ്രതിനിധീകരിക്കുന്നു.താരങ്ങളുടെ കരാറുമായും സാലറി കട്ടുമായും ബന്ധപ്പെട്ട് കൊണ്ട് ഇനിയും ചർച്ചകൾ നടത്തുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനൊരു പ്രക്രിയയുണ്ട്. പക്ഷേ അതിപ്പോൾ നിലച്ചിട്ടുണ്ട് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. കൂടാതെ ക്ലബ്ബിന്റെ ഈ അവസ്ഥക്ക് മുൻ പ്രസിഡന്റാണ് കാരണക്കാരനെന്നും ലാപോർട്ട ആരോപിച്ചിരുന്നു.