ബാഴ്‌സയുടെ ഒരൊറ്റ കോൾ മതി, മടങ്ങിയെത്തും : ഡാനി ആൽവെസ്
ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവെസ് നിലവിൽ ഫ്രീ ഏജന്റാണ്. ബ്രസീലിയൻ ക്ലബായ സാവോ പോളോയുമായുള്ള താരത്തിന്റെ കരാർ റദ്ധാക്കിയിരുന്നു. സാമ്പത്തികപ്രശ്നങ്ങൾ മൂലമായിരുന്നു താരം സാവോ പോളോയുമായുള്ള ബന്ധം നിർത്തലാക്കിയത്.
ഏതായാലും തന്റെ മുൻ ക്ലബായ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം ഡാനി ആൽവെസ് ഇപ്പോൾ തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ബാഴ്‌സയുടെ ഒരൊറ്റ കോൾ മതിയെന്നും താൻ ബാഴ്‌സയിൽ മടങ്ങിയെത്തുമെന്നുമാണ് ആൽവെസ് അറിയിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ബ്ലീച്ചർ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
Dani Alves is a free agent at 38, but he’s still there if Barcelona want him back 📞 pic.twitter.com/VVwJYNWpFi
— B/R Football (@brfootball) October 16, 2021
” ബാഴ്‌സക്ക് എന്നെ ആവിശ്യമുണ്ടെങ്കിൽ, അവർ എന്നെ ഒരൊറ്റ തവണ കോൾ ചെയ്‌താൽ മതി.ഞാൻ അവിടെയെത്തും. എനിക്കിപ്പോഴും ഏത് ക്ലബ്ബിന് വേണ്ടിയും കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.പക്ഷേ ബാഴ്‌സയിൽ അത് കുറച്ചു കൂടെ എളുപ്പമാവും.കാരണം അവിടെ ഒരുപാട് യുവതാരങ്ങളുണ്ട് ” ഇതാണ് ആൽവെസ് പറഞ്ഞിട്ടുള്ളത്.
2008 മുതൽ 2016 വരെ ബാഴ്‌സലോണയിൽ അവിഭാജ്യഘടകമായിരുന്നു ഡാനി ആൽവെസ്. പിന്നീട് യുവന്റസ്, പിഎസ്ജി എന്നിവർക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് താരം സാവോ പോളോയിലേക്ക് എത്തിയത്.38 വയസ്സുള്ള ആൽവെസാണ് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ കിരീടങ്ങൾ ചൂടിയിട്ടുള്ള താരങ്ങളിൽ മുൻപന്തിയിൽ ഉള്ളത്.