ബാഴ്‌സയിൽ സാവി പരിഹരിക്കേണ്ട 10 പ്രശ്നങ്ങൾ!
എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം അവർ മോശം കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.ലാലിഗയിൽ ഒൻപതാം സ്ഥാനത്തുള്ള ബാഴ്‌സക്ക് ഒരു തിരിച്ചു വരവ് അത്യാവശ്യമാണ്.അത്കൊണ്ട് തന്നെ പുതിയ പരിശീലകനായി നിയമിക്കപ്പെട്ട സാവിക്ക് കീഴിൽ ബാഴ്‌സ തിരിച്ചു വരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏതായാലും നിരവധി പ്രശ്നങ്ങൾക്ക് സാവി ബാഴ്‌സയിൽ പരിഹാരം കാണേണ്ട തുണ്ട്. അത്തരത്തിലുള്ള പത്ത് കാര്യങ്ങൾ ഇപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം..
1- ടീമിന്റെ ആത്മാഭിമാനം വീണ്ടെടുക്കുക
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം മോശം പ്രകടനമാണ് ബാഴ്‌സ ഇപ്പോൾ നടത്തുന്നത്. അതിൽ മാറ്റമുണ്ടാവേണ്ടതുണ്ട്. അതിന് ഡ്രസിങ് റൂമിലെ പ്രശ്നങ്ങളിൽ വേണം സാവി ആരംഭിക്കാൻ.
2-പരിക്കുകൾക്ക് പരിഹാരം കണ്ടെത്തുക.
ബാഴ്‌സയെ അലട്ടുന്ന പ്രധാനപ്രശ്നം പരിക്കാണ്.അൻസു, നിക്കോ, എറിക് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. ഇതിന് പരിഹാരം കാണേണ്ടിയിരിക്കുന്നു.
3-താരങ്ങളെ ഊർജ്ജസ്വലരക്കുക
താരങ്ങളുടെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. സെൽറ്റക്കെതിരെയുള്ള മത്സരത്തിലെ രണ്ടാംപകുതിയിൽ പല ബാഴ്സ താരങ്ങളും തളർന്നിരുന്നു. അതിന് പരിഹാരം കാണേണ്ടതുണ്ട്.
4- അൺബാലൻസിങ്ങായ സ്‌ക്വാഡിനെ പരിഹരിക്കുക.
ബാഴ്സയുടെ ഇപ്പോഴത്തെ സ്‌ക്വാഡ് സന്തുലിതമല്ല. അതിന് പരിഹാരം കാണേണ്ടിയിരിക്കുന്നു.
5-ലാ മാസിയയെ ഉപയോഗപ്പെടുത്തുക
ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങൾ ബാഴ്സ ബിയിലുണ്ട്. അവരെ ഫലപ്രദമായി ഉപയോഗിക്കുക.
6-ക്യാപ്റ്റൻമാരെ ഉത്തേജിപ്പിക്കുക.
ബുസ്ക്കെറ്റ്സ്,പീക്കെ,ആൽബ, റോബെർട്ടോ എന്നിവരാണ് ബാഴ്സയുടെ നിലവിലെ ക്യാപ്റ്റൻമാർ. അവർ മറ്റുള്ളവരിൽ സ്വാധീനം ചെലുത്തേണ്ടതുണ്ട്.
The 10 most pressing issues for Xavi to tackle at Barça https://t.co/0O4tIqlgtF
— SPORT English (@Sport_EN) November 7, 2021
7-വലിയ വേദികൾക്ക് അനുയോജ്യമായ ഐഡിയകൾ.
പലപ്പോഴും വലിയ മത്സരങ്ങളിൽ ബാഴ്സയ്ക്ക് കാലിടറാറുണ്ട്. ഇതിന് സാവി പരിഹാരം കണ്ടെത്തണം.
8-താരങ്ങളോട് ഉറ്റസുഹൃത്ത് ആവാതിരിക്കുക.
ഒരു യുവപരിശീലകൻ ആണ് സാവി. അത്കൊണ്ട് തന്നെ താരങ്ങളുമായി സൗഹൃദമുണ്ടാവും. പക്ഷേ അതിര് കടക്കരുത്. സാവിക്ക് പരിശീലകൻ എന്ന നിലയിൽ അർഹിക്കുന്ന ബഹുമാനം ലഭിക്കുമോ എന്നുള്ള കാര്യത്തിൽ പലർക്കും സംശയമുണ്ട്.
9-കൂട്ടീഞ്ഞോ പ്രശ്നം പരിഹരിക്കുക
വലിയ തുക നൽകിക്കൊണ്ട് കൊണ്ടുവന്ന താരമാണ് ഫിലിപ്പെ കുട്ടിഞ്ഞോ. എന്നാൽ ഇതുവരെ പ്രതീക്ഷക്കൊത്തുയരാൻ താരത്തിന് സാധിച്ചിട്ടില്ല. അതിന് പരിഹാരം കാണേണ്ടതുണ്ട്.
10-പഴയ ബാഴ്‌സയെ തിരികെ കൊണ്ട് വരിക.
നിലവിൽ അതാണ് ബാഴ്‌സക്ക് ഏറ്റവും കൂടുതൽ ആവിശ്യമുള്ളത്.
ഏതായാലും ഈ കാര്യങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ ബാഴ്‌സ പൂർവ്വസ്ഥിതിയിലാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.