ബാഴ്‌സയിൽ സാവി ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി സാവി ഔദ്യോഗികമായി നിയോഗിക്കപ്പെട്ടത് ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു. കഴിഞ്ഞ സെൽറ്റ വിഗോക്കെതിരെ മത്സരത്തിൽ താൽകാലിക പരിശീലകനായ സെർജി ബാർഹുവാന്റെ കീഴിലായിരുന്നു കളിച്ചിരുന്നത്. തുടക്കത്തിൽ തന്നെ മൂന്ന് ഗോളുകൾ നേടിയെങ്കിലും പിന്നീട് രണ്ടാം പകുതിയിൽ ആ മൂന്ന് ഗോളുകൾ തിരികെ വഴങ്ങുകയായിരുന്നു.

ഏതായാലും എഫ്സി ബാഴ്സലോണ ഒരുപാട് പ്രശ്നങ്ങളിൽ കൂടിയാണ് കടന്നു പോവുന്നത്. അത് ഒന്നൊന്നായി സാവി പരിഹരിക്കേണ്ടതുണ്ട്. അതിൽ ആദ്യം സാവി പരിഹരിക്കരിക്കേണ്ട കാര്യം ഡ്രസിങ് റൂമിലെ പ്രശ്നങ്ങളാണ്. ബാഴ്‌സ താരങ്ങൾക്കിടയിൽ തന്നെ ഒരു അസ്വസ്ഥത പുകയുന്നുണ്ട് എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഫാറ്റിക്ക് പരിക്കേറ്റ സമയത്ത് കൂട്ടീഞ്ഞോ പകരക്കാരനായി ഇറങ്ങാൻ വിസ്സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ ഫ്രങ്കി ഡി യോങ് തന്നെ ഡ്രസിങ് റൂമിലെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ഡ്രസിങ് റൂമിൽ കാരക്റ്ററിന്റെ അഭാവമുണ്ട് എന്നായിരുന്നു താരം പറഞ്ഞത്.

ഇങ്ങനെ ചില പ്രശ്നങ്ങൾ താരങ്ങൾക്കിടയിൽ തന്നെ നീറിപ്പുകയുന്നുണ്ട്. ഇതിനാണ് സാവി ആദ്യം പരിഹാരം കണ്ടെത്തേണ്ടത്. ടീമിലെ താരങ്ങൾക്കിടയിൽ തന്നെ ഒരു യോജിപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ സാവിക്ക്‌ പിന്നീട് കാര്യങ്ങൾ സുഗമമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *