ബാഴ്‌സയിൽ തന്നെ തുടരണം, ആഗ്രഹം പ്രകടിപ്പിച്ച് സുപ്പർ താരം!

എഫ്സി ബാഴ്സലോണയിൽ തന്നെ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സൂപ്പർതാരം ഉസ്മാൻ ഡെംബലെ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെംബലെ ബാഴ്സയുമായുള്ള കരാർ പുതുക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തൽ. നിലവിൽ 2022 വരെയാണ് ഡെംബലെക്ക്‌ ബാഴ്സയുമായി കരാറുള്ളത്. ഇത് നീട്ടാനാണ് താരം ആഗ്രഹിക്കുന്നത്. എന്നാൽ പുതിയ പ്രസിഡന്റ്‌ വന്നതിന് ശേഷം ചർച്ചകൾ ആരംഭിക്കാനാണ് താരം താല്പര്യപ്പെടുന്നത്. നിലവിൽ താരം ബാഴ്സയിൽ സന്തോഷവാനാണെന്നും കരാർ പുതുക്കാൻ താരം തയ്യാറായതുമായാണ് ഇവർ റിപ്പോർട്ട്‌ ചെയ്യുന്നത്. കഴിഞ്ഞ സമ്മറിൽ ബാഴ്‌സ വിടാൻ ശ്രമിച്ച താരമായിരുന്നു ഡെംബലെ.

താരത്തിനെ ലോണിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മുമ്പിലുണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. അന്ന് താരത്തെ വിൽക്കാൻ വരെ ബാഴ്സ തീരുമാനിച്ചിരുന്നു. എന്നാൽ പരിശീലകനായി കൂമാൻ വന്നതോടെ ഡെംബലെക്ക്‌ അവസരങ്ങൾ ലഭിച്ചു. താരം ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിരുന്നു.അതേസമയം ബാഴ്സ കരാർ പുതുക്കുമോ അതോ സാമ്പത്തിക പ്രതിസന്ധികൾ കാരണം മറ്റേതെങ്കിലും ക്ലബ്ബിന് വിൽക്കുമോ എന്നുള്ളത് വ്യക്തമല്ല. ഏതായാലും ഡെംബലെക്ക്‌ ഇപ്പോൾ ബാഴ്സയിൽ തുടരാനാണ് ആഗ്രഹം. എന്നാൽ താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, യുവന്റസ് എന്നിവർ രംഗപ്രവേശനം ചെയ്‌തേക്കും. ഏതായാലും പുതിയ മാനേജ്മെന്റ് വന്നാൽ ഡെംബലെയുടെ കാര്യം തീരുമാനം കാണും.

Leave a Reply

Your email address will not be published. Required fields are marked *