ബാഴ്‌സയിലേക്ക് മടങ്ങിയെത്തണം, ആഗ്രഹം പ്രകടിപ്പിച്ച് ഇനിയേസ്റ്റ!
എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായിരുന്നു ആൻഡ്രസ് ഇനിയേസ്റ്റ ക്ലബ് വിട്ടത് 2018-ലായിരുന്നു. താരം ഇപ്പോൾ ജപ്പാനീസ് ക്ലബായ വിസൽ കോബെക്ക് വേണ്ടിയാണ് കളിക്കുന്നത്. ഏതായാലും ഒരു ദിവസം എഫ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങിയെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണിപ്പോൾ ഇനിയേസ്റ്റ.എന്നാൽ ഭാവിയിൽ അത് സംഭവിക്കുമോ എന്നറിയില്ലെന്നും ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരുമെന്നും ഇനിയേസ്റ്റ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയേസ്റ്റയുടെ വാക്കുകൾ ഇങ്ങനെയാണ്.
Iniesta: I'd like to return to Barcelona one day https://t.co/hrX7h7LdhV
— Murshid Ramankulam (@Mohamme71783726) October 4, 2021
” ബാഴ്‌സലോണ യഥാർത്ഥ ഒരു പരീക്ഷ പോലെയാണ്. എല്ലാ മത്സരങ്ങളിലും നിങ്ങൾ അവിടെ വിജയിക്കേണ്ടതുണ്ട്.എനിക്ക് ബാഴ്‌സയിലും സ്പെയിൻ ടീമിലും ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളോടൊപ്പം കളിക്കാനും അവരിൽ നിന്ന് പഠിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.ഞാൻ എപ്പോഴും ബാഴ്‌സയെ നല്ല നിലയിൽ തന്നെയാണ് കാണാറുള്ളത്. എന്തെന്നാൽ ബാഴ്‌സ ഒരു വ്യത്യസ്ഥമായ ടീമാണ്.പക്ഷേ ഇപ്പോൾ കാര്യങ്ങൾ ഒരുപാട് മാറിമറിഞ്ഞിട്ടുണ്ട്. പക്ഷേ ആ കോൺസെപ്റ്റ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഒരു ദിവസം ഞാൻ ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. അത് സംഭവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്തെന്നാൽ ഞാൻ മറ്റെന്തെനേക്കാളും ഇഷ്ടപ്പെടുന്ന ക്ലബാണ് അത്.ഒരുപാട് വർഷങ്ങൾ ഞാൻ അവിടെ ചിലവഴിച്ചിട്ടുണ്ട്. പക്ഷേ ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് നമുക്കറിയില്ലല്ലോ? അത് സംഭവിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടതുണ്ട്. പക്ഷേ ഞാൻ അവിടേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം ” ഇനിയേസ്റ്റ പറഞ്ഞു.
ഏതായാലും ഇനിയേസ്റ്റ മറ്റേതെങ്കിലും റോളിൽ ബാഴ്‌സയിൽ എത്താൻ ബാഴ്‌സയുടെ ആരാധകർ കൊതിക്കുന്നുണ്ട് എന്നതാണ് വാസ്തവം.