ബാഴ്‌സയിലെ പ്രതിസന്ധി, ആരാധകർക്ക്‌ സന്ദേശമയച്ച് ലാപോർട്ട!

കഴിഞ്ഞ ലാലിഗയിൽ നടന്ന മത്സരത്തിൽ ഗ്രനാഡയോട് ശക്തരായ എഫ്സി ബാഴ്സലോണ സമനില വഴങ്ങിയിരുന്നു.ഇതോടെ നിലവിൽ ബാഴ്‌സ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. ഏതായാലും ബാഴ്‌സയിലെ പ്രതിസന്ധികൾക്ക് വിരാമമാവുന്നില്ല എന്ന് തന്നെയാണ് ഇതിൽ വ്യക്തമാവുന്നത്.

ഇതിനിടെ ബാഴ്‌സ ആരാധകർക്ക്‌ പ്രസിഡന്റായ ജോയൻ ലാപോർട്ട സന്ദേശമയച്ചിട്ടുണ്ട്.ബാഴ്‌സയെ പിന്തുണക്കുന്ന ആരാധകർക്ക്‌ നന്ദി പറഞ്ഞ ലാപോർട്ട ഇനിയും സപ്പോർട്ട് തുടരാൻ ആവിശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ലാപോർട്ട പങ്കു വെച്ച വാക്കുകൾ ഇങ്ങനെയാണ്.

” ബാഴ്‌സയെ പിന്തുണക്കുന്ന ആരാധകരോട് ഞാൻ നന്ദി പറയുന്നു.കൂടാതെ ഇനിയും സപ്പോർട്ട് ചെയ്യാൻ ഞാൻ ആവിശ്യപ്പെടുന്നു.ഈയൊരു സാഹചര്യത്തെ മറികടക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങൾക്കറിയാം.നമ്മൾ ബാഴ്‌സയാണ്.തീർച്ചയായും ഈ ടീമിന് നിങ്ങളെ ആവിശ്യമുണ്ട്.അതിന് ടീം നിങ്ങളോട് നന്ദിയുള്ളവരായിരിക്കും.നമ്മൾ ഒരു ബുദ്ദിമുട്ടേറിയ സമയത്തിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ.. അത്കൊണ്ട് തന്നെ നിങ്ങളുടെ പിന്തുണ ഏറ്റവും കൂടുതൽ ആവിശ്യമായ സമയമാണിത്.ഈ ആഴ്ച്ച നമ്മൾ കാഡിസിനെ നേരിടുന്നുണ്ട്.ആ മത്സരം വിജയിക്കാൻ ടീം ശ്രമിക്കുമെന്നുള്ള കാര്യം ഞാൻ ഉറപ്പ് നൽകുന്നു.പക്ഷേ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്ത് സംഭവിച്ചാലും പ്രശ്നമില്ല.വരുന്ന ലെവാന്റെക്കെതിരെയുള്ള മത്സരത്തിലും നിങ്ങൾ ടീമിനെ പിന്തുണക്കണം.തീർച്ചയായും ടീമിന് അത് ആവിശ്യമുണ്ട്.കൂടാതെ ശാന്തരായി ഇരിക്കാനും ശ്രമിക്കുക.എന്താണ് ടീമിന് ഇപ്പോൾ ആവിശ്യമുള്ളത് എന്ന് ഞങ്ങൾക്ക്‌ കൃത്യമായി അറിയാം ” ലാപോർട്ട പറഞ്ഞു.

ഇനി കാഡിസ്‌, ലെവാന്റെ എന്നിവരെയാണ് ബാഴ്‌സ നേരിടുക. അതിന് ശേഷം ബെൻഫിക്കയെ ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *