ബാഴ്സ Vs അത്ലറ്റിക്കോ ലാലിഗ മത്സരം മയാമിയിലേക്ക്? പ്രതികരിച്ച് ടെബാസ്!
ഇത്തവണത്തെ ലാലിഗ സീസണിന് ഇപ്പോൾ തുടക്കമായിട്ടുണ്ട്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം ലീഗിൽ നടപ്പിലാക്കാൻ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് ഉദ്ദേശിക്കുന്നുണ്ട്.അത് മറ്റൊന്നുമല്ല.ലീഗിലെ മത്സരങ്ങൾ വിദേശത്ത് നടത്താനാണ് അദ്ദേഹത്തിന്റെ പ്ലാൻ. സാമ്പത്തികപരമായി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ വേണ്ടിയാണ് ലാലിഗ വിദേശത്തേക്ക് പോകുന്നത്.
2018ൽ ബാഴ്സയും ജിറോണയും തമ്മിലുള്ള മത്സരം അമേരിക്കയിൽ സംഘടിപ്പിക്കാൻ ടെബാസ് ശ്രമിച്ചിരുന്നു.എന്നാൽ അത് അന്ന് പരാജയപ്പെടുകയായിരുന്നു. പക്ഷേ അദ്ദേഹം തന്റെ പ്ലാൻ ഉപേക്ഷിച്ചിരുന്നില്ല. ഇത്തവണ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ലീഗ് മത്സരം ഡിസംബർ മാസത്തിൽ നടക്കുന്നുണ്ട്. ആ മത്സരം അമേരിക്കയിലേക്ക് കൊണ്ടുപോവാനാണ് ടെബാസ് ഉദ്ദേശിക്കുന്നത്.മയാമി യിൽ വെച്ച് ആ മത്സരം നടത്താനാണ് ലാലിഗ പ്രസിഡന്റിന്റെ പദ്ധതി.ഇതേക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.ടെബാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ടല്ല അത് നിലകൊള്ളുന്നത്. ബാക്കിയുള്ളവരും അതിന് സമ്മതം മുളേണ്ടതുണ്ട്. പക്ഷേ ഈ ആശയം അധികം വൈകാതെ തന്നെ നടപ്പിലാകും. ഒരു കൃത്യമായ സമയം എനിക്ക് തരാൻ നൽകില്ല. പക്ഷേ ഞങ്ങൾ അതിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.നല്ലൊരു തീയതി കണ്ടെത്തേണ്ടതുണ്ട്.മയാമിയിൽ വെച്ച് നടത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഒരു റൗണ്ട് മത്സരങ്ങൾ മുഴുവനായിട്ടും വിദേശത്ത് നടക്കില്ല. ഒരു സീസണിലെ ഏതെങ്കിലും ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രമായിരിക്കും വിദേശത്ത് സംഘടിപ്പിക്കുക “ഇതാണ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
നിലവിലെ റൂമറുകൾ പ്രകാരം ബാഴ്സയും അത്ലറ്റിക്കോയും തമ്മിലുള്ള മത്സരം അമേരിക്കയിൽ വെച്ച് നടന്നേക്കും എന്നാണ്. പക്ഷേ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾക്ക് വേണ്ടി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അടുത്ത വേൾഡ് കപ്പ് അമേരിക്കയിൽ വച്ചു കൊണ്ടാണ് നടക്കുന്നത്. അമേരിക്ക എന്ന മാർക്കറ്റിനെ പരമാവധി ഉപയോഗപ്പെടുത്താൻ വേണ്ടിയാണ് ലാലിഗ പ്രധാനപ്പെട്ട മത്സരങ്ങൾ അങ്ങോട്ട് മാറ്റാൻ ഉദ്ദേശിക്കുന്നത്.