ബാഴ്സ സൂപ്പർ താരത്തിൽ കണ്ണുംനട്ട് പിഎസ്ജിയും ബയേണും!

സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയുടെ വളരെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഫ്രങ്കി ഡി യോങ്.അയാക്സിൽ നിന്നും ബാഴ്സയിൽ എത്തിയതിനുശേഷം ക്ലബ്ബിലെ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. ഈ സീസണിൽ 26 മത്സരങ്ങളിലാണ് ഡിയോങ് സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ പത്ത് മത്സരങ്ങളിൽ അദ്ദേഹത്തെ പരിശീലകനായ സാവി പിൻവലിക്കുകയായിരുന്നു.

ഇത് ഡിയോങ്ങിൽ ഒരല്പം ആശങ്കയുണ്ടാക്കുന്നുണ്ട്. ക്ലബ്ബിലെ തന്റെ പ്രാധാന്യം കുറഞ്ഞോ എന്ന ഒരു തോന്നൽ താരത്തിനുണ്ട്.ഏതായാലും ഡി യോങ് ബാഴ്സ വിടുകയാണെങ്കിൽ ഒട്ടേറെ വമ്പൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട് എന്നുള്ളതാണ്.പിഎസ്ജി,ബയേൺ മ്യൂണിക്ക് എന്നിവർ ഈ 24-കാരനായ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

2026 വരെയാണ് ഡിയോങ്ങിന് ബാഴ്സയുമായി കരാറുള്ളത്. ബാഴ്സയിൽ തുടരാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നത് എന്നുള്ളത് നേരത്തെ തന്നെ ഡിയോങ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ തനിക്ക് വേണ്ടി മറ്റു ക്ലബ്ബുകൾ പുറത്തുണ്ട് എന്നുള്ള കാര്യത്തിലും ഡിയോങ് ശ്രദ്ധാലുവാണ്.

യുണൈറ്റഡിന്റെ പുതിയ പരിശീലകനായ ടെൻഹാഗ് ഡിയോങ്ങിനെ യുണൈറ്റഡിൽ എത്തിക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ സജീവമായിരുന്നു. എന്നാൽ ബാഴ്സയുടെ പരിശീലകനായ സാവി അതിനെ തള്ളിക്കളഞ്ഞിരുന്നു. നായകനാവാൻ കെൽപ്പുള്ള താരമാണ് ഡി യോങ് എന്നായിരുന്നു സാവി പറഞ്ഞിരുന്നത്.ഏതായാലും ഡി യോങ്ങിനെ ബാഴ്സ കൈവിടില്ല എന്നുള്ള കാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *