ബാഴ്സ സൂപ്പർ താരം ക്ലബ്ബ് വിട്ടു, ചേക്കേറിയത് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്!
എഫ്സി ബാഴ്സലോണയുടെ മുൻ പരിശീലകനായിരുന്ന റൊണാൾഡ് കൂമാനായിരുന്നു മെംഫിസ് ഡീപേയെ ടീമിലേക്ക് എത്തിക്കാൻ മുൻകൈ എടുത്തിരുന്നത്.കൂമാന് കീഴിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. പക്ഷേ ബാഴ്സയുടെ പരിശീലകനായി കൊണ്ട് സാവി വന്നതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
സാവിയുടെ ശൈലിക്ക് യോജിച്ച ഒരു താരമായിരുന്നില്ല ഡീപേ.അതുകൊണ്ടുതന്നെ താരത്തിന് ലഭിക്കുന്ന അവസരങ്ങൾ കുറവായിരുന്നു. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടണം എന്നുള്ള ഒരു റിക്വസ്റ്റ് അദ്ദേഹം ബാഴ്സയോട് നടത്തിയിരുന്നു. ഇപ്പോഴിതാ ഡീപേ ബാഴ്സയോട് വിട പറഞ്ഞിട്ടുണ്ട്. മറ്റൊരു സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.
Memphis Depay to Atlético Madrid, here we go! Agreement sealed on fee around €3/4m to Barcelona, Depay is set to travel to Madrid for medicals soon 🚨⚪️🔴 #Atléti
— Fabrizio Romano (@FabrizioRomano) January 18, 2023
Memphis will sign a contract valid until June 2028. pic.twitter.com/NvkEp4AD9N
ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്നു മുതൽ നാലു മില്യൺ യൂറോ വരെയാണ് ഈ ഡച്ച് സൂപ്പർതാരത്തിന് വേണ്ടി ബാഴ്സക്ക് ലഭിക്കുക. 2028 വരെയുള്ള ഒരു നീണ്ട കരാറിലായിരിക്കും ഡീപേ ഒപ്പ് വെക്കുക.ജോവോ ഫെലിക്സ് ക്ലബ്ബ് വിട്ട സ്ഥാനത്തേക്കാണ് ഇപ്പോൾ ഡീപേ എത്തിയിട്ടുള്ളത്.
ഈ ലാലിഗയിൽ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് ഈ താരത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്.ഒരു ഗോൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഏതായാലും കൂടുതൽ അവസരങ്ങൾ തനിക്ക് അത്ലറ്റിക്കോയിൽ ലഭിക്കുമെന്നാണ് ഡീപേ പ്രതീക്ഷിക്കുന്നത്.