ബാഴ്സ വൻ കടക്കെണിയിൽ, പണം നൽകാനുള്ളത് 19 ക്ലബുകൾക്ക്‌!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഇപ്പോൾ അത്ര നല്ല നാളുകളിലൂടെയല്ല കടന്നു പോവുന്നത്. കളത്തിനകത്തും പുറത്തും ഒട്ടേറെ പ്രതിസന്ധികളാണ് ബാഴ്‌സ തരണം ചെയ്തു കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് സാമ്പത്തികപ്രതിസന്ധി. കോവിഡ് മഹാമാരി സാമ്പത്തികമായി ഏറ്റവും പിടിച്ചുലച്ച ക്ലബുകളിൽ ഒന്നാണ് ബാഴ്‌സ. ഭീമമായ നഷ്ടം ബാഴ്‌സക്ക്‌ ഇക്കാരണത്താൽ സംഭവിച്ചിരുന്നു. ഇപ്പോഴിതാ ബാഴ്‌സയുടെ കടത്തിന്റെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. താരങ്ങളുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് 19 ക്ലബുകൾക്കാണ് ബാഴ്സ പണം നൽകാനുള്ളത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ബാഴ്‌സ അടച്ചു തീർക്കേണ്ടത് 126 മില്യൺ യൂറോയാണ്. ലോങ്ങ്‌ ടെം കാലയളവിനുള്ളിൽ അടച്ചു തീർക്കേണ്ടത് 196 മില്യൺ യൂറോയാണ്. ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടമാണിത്.

ബാഴ്സ പണം നൽകാനുള്ള ക്ലബ്ബുകളും അവ ബന്ധപ്പെട്ടു കിടക്കുന്ന ട്രാൻസ്ഫറുകളും താഴെ നൽകുന്നു.

ബോർഡെക്സ് : മാൽക്കം
ഗ്രിമിയോ : ആർതർ
വലൻസിയ : നെറ്റോ
ലിവർപൂൾ : കൂട്ടീഞ്ഞോ
അയാക്സ് : ഡി ജോങ്
അത്ലെറ്റിക്കോ : ഡ്രീസ്
യുവന്റസ് : മാത്യൂസ് പെരേര
യുവന്റസ് : പ്യാനിക്ക്
സ്പോർട്ടിങ് : ട്രിൻക്കാവോ
വിയ്യാറയൽ : ഡെനിസ് സുവാരസ്
അത്ലെറ്റിക്കോ മിനയ്റോ : എമെഴ്സൺ
വല്ലഡോലിഡ് : ഹോസെ അർനൈസ്
റയൽ ബെറ്റിസ് : ജൂനിയർ ഫിർപ്പോ
എയ്ബർ :മാർക്ക് കുക്കുറെല്ല
ലാസ് പാൽമാസ് : പെഡ്രോ
ആൽബസെറ്റെ : റേ മന
പാൽമിറാസ് :മാത്യൂസ് ഫെർണാണ്ടസ്
സാവോ പോളോ : എമേഴ്സൺ
ബയേൺ : ആർതുറോ വിദാൽ
ഡിപോർട്ടിവോ കൊറൂണ : ബ്രാന്റാറിസ്

Leave a Reply

Your email address will not be published. Required fields are marked *