ബാഴ്സ വ്യത്യസ്തമാണ്,വലിയ ക്ലബ്ബാണ് :സിറ്റി സൂപ്പർതാരത്തെ ക്ഷണിച്ച് സാവി!
മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർതാരമായ ഇൽകെയ് ഗുണ്ടോഗൻ ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിർത്താൻ ഇപ്പോൾ സിറ്റിക്ക് താല്പര്യമുണ്ട്. പക്ഷേ ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യതകൾ ഏറെയാണ്.സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാൻ ഗുണ്ടോഗൻ ആഗ്രഹിക്കുന്നുണ്ട്. താരത്തിന് വേണ്ടി ബാഴ്സയും ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഇതിനിടെ ഗുണ്ടോഗനെ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി ക്ലബ്ബിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ബാഴ്സ മറ്റുള്ള ക്ലബ്ബുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്നും വ്യത്യസ്തമായ അനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുക എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ടീമാണ് ബാഴ്സയെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Xavi told Gundogan: "You have played for big teams like Dortmund and Man City, being coached by Pep Guardiola, but when you come to Barça, you will see that it has nothing to do with what you have experienced. Barça is different, it's the biggest team!"
— Barça Universal (@BarcaUniversal) June 9, 2023
— @sport pic.twitter.com/k48iiSSIFb
“ഡോർട്മുണ്ട്,മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വലിയ ക്ലബ്ബുകൾക്ക് വേണ്ടി നിങ്ങൾ കളിച്ചിട്ടുണ്ട്.പെപ് ഗാർഡിയോള നിങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.പക്ഷേ നിങ്ങൾ എഫ്സി ബാഴ്സലോണയിലേക്ക് വന്നാൽ, ഇതുവരെ എക്സ്പീരിയൻസ് ചെയ്തത് ഒന്നും തന്നെയല്ല എന്നുള്ളത് മനസ്സിലാവും.ബാഴ്സ എന്നുള്ളത് തീർത്തും വ്യത്യസ്തമാണ്. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബാണ് ബാഴ്സ ” ഇതാണ് സാവി ഗുണ്ടോഗനോട് പറഞ്ഞതായി കൊണ്ട് സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സാവിക്ക് വളരെയധികം താല്പര്യമുള്ള താരമാണ് ഗുണ്ടോഗൻ.ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ എഫ്സി ബാഴ്സലോണക്ക് കഴിയാത്ത സ്ഥിതിക്ക് ക്ലബ്ബ് ഇപ്പോൾ പൂർണമായും ഗുണ്ടോഗനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്നുവർഷത്തെ കരാറാണ് താരത്തിന് എഫ്സി ബാഴ്സലോണ ഓഫർ ചെയ്യുക. ഏതായാലും അധികം വൈകാതെ തന്നെ തന്റെ ഭാവിയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഈ ജർമ്മൻ സൂപ്പർ താരം കൈക്കൊണ്ടേക്കും.