ബാഴ്സ വിട്ടതോടെ മെസ്സിക്ക്‌ നഷ്ടമായ ചില റെക്കോർഡുകൾ!

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അധ്വായങ്ങളിലൊന്നിനാണ് ലയണൽ മെസ്സി വിരാമം കുറിച്ചത്.21 വർഷക്കാലത്തെ ബാഴ്‌സ കരിയറാണ് മെസ്സി ദിവസങ്ങൾക്ക്‌ മുമ്പ് അവസാനിപ്പിച്ചത്.ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക്‌ വേണ്ടിയാണ് താരം ഇനി കളിക്കുക.778 മത്സരങ്ങൾ ബാഴ്‌സക്കായി കളിച്ച മെസ്സി 670 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്‌സക്ക്‌ വേണ്ടി 35 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും എഫ്സി ബാഴ്സലോണ വിട്ടതോടെ മെസ്സിക്ക് എത്തിപ്പിടിക്കാൻ കഴിയുമായിരുന്ന ചില നേട്ടങ്ങൾ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ഇനിയൊരിക്കലും മെസ്സിക്ക് അത് നേടാൻ സാധിക്കില്ല. അത്തരത്തിലുള്ള നേട്ടങ്ങളാണ് നമ്മൾ പരിശോധിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

1-ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം.

Player- Club -Trophies

Ryan Giggs- Manchester United- 36

Lionel Messi -Barcelona -35

Xavi Hernandez- Barcelona- 33

Andres Iniesta -Barcelona- 30

Gerard Pique- Barcelona- 30

2-ഏറ്റവും കൂടുതൽ ലാലിഗ കിരീടങ്ങൾ നേടിയ താരം

Position -Player- Club- La Liga titles

1 Paco Gento -Real Madrid – 12

2 Lionel Messi- Barcelona- 10

2 Pirri- Real Madrid- 10

3 Andres Iniesta- Barcelona -9

3 Jose Antonio Camacho -Real Madrid- 9

3 Santillana -Real Madrid -9

3 Amancio -Real Madrid- 9

3-യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ബാഴ്‌സ താരം.

Player – Matches- Years

Xavi Hernandez -151- 1998–2015

Lionel Messi -149- 2005-2021

Andres Iniesta- 130 -2002-2018

Sergio Busquets -119- 2008-present

Gerard Pique -115 – 2008-present

4- കോപ്പ ഡെൽ റേയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.

Player – Club(s)- Years- Goals

Telmo Zarra -Athletic Bilbao-
1939–1957- 81

Josep Samitier -Barcelona, Real Madrid – 1919–1934 -70

Guillermo Gorostiza- Racing Ferrol, Athletic Bilbao, Valencia- 1928–1946 -64

Lionel Messi- Barcelona- 2004-2021 – 56

Edmundo Suarez -Valencia- 1939–1950- 55

ഇതൊക്കെയാണ് മെസ്സി ബാഴ്‌സ വിട്ടതിലൂടെ നഷ്ടപ്പെടുത്തി കളഞ്ഞ റെക്കോർഡുകൾ. ഇനിയിത് കരസ്ഥമാക്കാൻ മെസ്സിക്ക് സാധ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *