ബാഴ്സ വിടാൻ പണം ആവിശ്യപ്പെട്ട് ആർതുറോ വിദാൽ !

ഈ വരുന്ന സീസണിൽ തന്റെ പദ്ധതികളിൽ ഇല്ലെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ വ്യക്തമാക്കിയ താരങ്ങളിൽ ഒരാളാണ് ആർതുറോ വിദാൽ. അതിനാൽ തന്നെ താരം ക്ലബ്ബിന് പുറത്തേക്കുള്ള വഴിയിലാണ്. എന്നാൽ ക്ലബ്‌ വിടണമെങ്കിൽ മറ്റൊരു ആവിശ്യം കൂടി ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിദാൽ. ബാഴ്സ തന്നെ കരാർ ലംഘിച്ചു കൊണ്ട് തന്നെ പറഞ്ഞു വിടുന്ന സ്ഥിതിക്ക് തനിക്ക് സാലറി ഇനത്തിൽ തരാനുള്ള ബാക്കിയുള്ള തുക തരണമെന്നാണ് വിദാലിന്റെ ആവിശ്യം. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ആറു മില്യൺ യുറോയാണ് വിദാൽ ബാഴ്സയോട് ആവിശ്യപ്പെട്ടിരിക്കുന്നത്. താരത്തിന് ഇനിയും പത്ത് മാസം ബാഴ്സയിൽ ബാക്കിയുണ്ട്. ഈ തുകയാണ് താരം ബാഴ്സയോട് ആവിശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഈ കാര്യത്തിൽ ബാഴ്‌സ പ്രതികരണം അറിയിച്ചിട്ടില്ല. ഏതായാലും അടുത്ത സീസണിൽ താരം ബാഴ്സക്കൊപ്പം കാണില്ല. താരം ഇന്റർമിലാനുമായി കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെക്ക് ഏറെ താല്പര്യമുള്ള താരമാണ് വിദാൽ. താരത്തിന്റെ ഏജന്റും ഇന്ററും തമ്മിൽ സംസാരിച്ചുവെന്നും കരാർ ഉറപ്പിച്ചുവെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെക്കുക. അതേ സമയം ബാഴ്സ തന്നെ പറഞ്ഞു വിടുന്ന സ്ഥിതിക്ക് ഫ്രീ ട്രാൻസ്ഫർ ആയിരിക്കും എന്നാണ് ഇന്റർ കണക്കുകൂട്ടുന്നത്. ഈ ആഴ്ച്ച തന്നെ താരം ഇന്ററിലേക്ക് എത്തിയേക്കും എന്നാണ് കോന്റെ കരുതുന്നത്. പക്ഷെ വിദാൽ ആവിശ്യപ്പെട്ട പണം ബാഴ്സ നൽകാനുള്ള സാധ്യത കുറവാണ്. അങ്ങനെയാണെങ്കിൽ നിയമപരമായ വഴികളിലൂടെ നീക്കങ്ങൾ നടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *