ബാഴ്സ ലൗറ്ററോയുമായി കരാറിൽ?
ഇന്റർമിലാന്റെ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനായി ബാഴ്സ വലവീശി തുടങ്ങിയിട്ട് അല്പം നാളുകളായി. താരത്തെ ക്യാമ്പ്നൗവിൽ എത്തിക്കാൻ ബാഴ്സ ശ്രമിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആദ്യം രണ്ട് താരങ്ങളെയും എഴുപത് മില്യണും ബാഴ്സ ഓഫർ ചെയ്തിരുന്നുവെങ്കിലും ഇന്റർ അത് നിരസിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ലൗറ്ററോയുമായി പേർസണൽ കരാറിലെത്താൻ ബാഴ്സക്ക് കഴിഞ്ഞുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇറ്റലിയിലെ പ്രമുഖമാധ്യമമായ ട്യൂട്ടോസ്‌പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലൗറ്ററോയുടെ ഏജന്റ് ആയ ബെറ്റോ യാക്വായുമായിട്ട് ബാഴ്സ വാക്കാൽ കരാറിൽ എത്തിയതാണ് ട്യൂട്ടോസ്‌പോർട്ട് പറയുന്നത്. നിലവിൽ ബാഴ്സയിൽ അന്റോയിൻ ഗ്രീസ്‌മാന് ലഭിക്കുന്ന അതേ സാലറി താരത്തിന് ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല 150 മില്യൺ ആയിരിക്കും താരത്തിന് വേണ്ടി ബാഴ്സ ചിലവഴിക്കുക. എന്നാൽ ഈ മൂല്യമുള്ള താരങ്ങളെ കൈമാറി ലൗറ്ററോയെ ടീമിൽ എത്തിക്കാനും ബാഴ്സ ശ്രമിക്കുന്നുണ്ട്. ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരം ബാഴ്സയിൽ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.