ബാഴ്സ മെസ്സിക്കും നൽകാനുള്ളത് വമ്പൻ തുക!
ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് എഫ്സി ബാഴ്സലോണ കടന്നു പോവുന്നതെന്ന് മുമ്പ് തന്നെ വ്യക്തമാക്കപ്പെട്ടതാണ്. ഫുട്ബോൾ ലോകത്തെ എല്ലാ ക്ലബുകളെയും സാമ്പത്തികപ്രതിസന്ധി ബാധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിലൊന്ന് ബാഴ്‌സ തന്നെയാണ്.1.173 ബില്യൻ യൂറോയാണ് ബാഴ്സയുടെ കടമെന്ന് മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. താരങ്ങളെ വാങ്ങിയ കണക്കിൽ ഇരുപതിനടുത്ത് ക്ലബുകൾക്ക് ബാഴ്‌സ പണം നൽകാനുണ്ട്. ഇപ്പോഴിതാ ബാഴ്‌സ മെസ്സിക്കും വൻ തുക നൽകാനുണ്ടെന്ന കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് മാർക്ക.60 മില്യണിന് മുകളിൽ വരുന്ന തുക ഇപ്പോഴും മെസ്സിക്ക് ബാഴ്സ നൽകാനാണ്.
Messi is still owed over €60 million by @FCBarcelona 😬💰https://t.co/1qlnAX1SlM pic.twitter.com/JS329lcyOQ
— MARCA in English (@MARCAinENGLISH) February 1, 2021
കരാറുകൾ പ്രകാരം ഈ ജനുവരി അവസാനിക്കുന്നതിന് മുമ്പ് 72 മില്യൺ യൂറോയാണ് സാലറി ഇനത്തിലും ഇമേജസ് റൈറ്റ്സ് ഇനത്തിലും ബാഴ്സ മെസ്സിക്ക് നൽകാനുള്ളത്. എന്നാൽ കേവലം 8.5 മില്യൺ യൂറോ മാത്രമാണ് ബാഴ്‌സ ഇതുവരെ മെസ്സിക്ക് നൽകിയിട്ടുള്ളത്. അതായത് 63.5 മില്യൻ യൂറോ ബാഴ്‌സ ഇനിയും മെസ്സിക്ക് നൽകേണ്ടതുണ്ട്. ഈയിടെ മെസ്സിയുടെ കരാർ വിവരങ്ങൾ ചോർന്നിരുന്നു. മുമ്പ് താരങ്ങൾ സാലറി കട്ടിന് സമ്മതിച്ചിരുന്നു.ഇതുവഴി 172 മില്യൺ യൂറോയായിരുന്നു ബാഴ്‌സക്ക് സേവ് ചെയ്യാൻ കഴിഞ്ഞിരുന്നത്. മെസ്സിക്ക് മാത്രമല്ല ബാഴ്‌സയിലെ ഭൂരിഭാഗം താരങ്ങൾക്കും ക്ലബ് പണം നൽകാനുണ്ട്. മാത്രമല്ല, ബാഴ്സ ബിയിലെ താരങ്ങൾക്കും ബാഴ്‌സ പണം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Messi is still owed over €60 million by @FCBarcelona 😬💰https://t.co/1qlnAX1SlM pic.twitter.com/JS329lcyOQ
— MARCA in English (@MARCAinENGLISH) February 1, 2021