ബാഴ്സ ബാഡ്ജിനെ മലിനപ്പെടുത്താതിരിക്കൂ : ഡെമ്പലെക്കെതിരെ സ്റ്റോയിച്ച്കോവ്

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഡെമ്പലെ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.താരത്തിന്റെ കരാർ പുതുക്കാൻ ബാഴ്സക്ക്‌ സാധിച്ചിരുന്നില്ല.മാത്രമല്ല ഡെമ്പലെയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തിരുന്നു.അത്കൊണ്ട് തന്നെ താരത്തെ ഈ ട്രാൻസ്ഫറിൽ തന്നെ താരത്തെ ബാഴ്സ വിൽക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തിയേക്കും.

ഏതായാലും മുൻ ബാഴ്സ താരമായ ഹ്രിസ്റ്റോ സ്റ്റോയിച്ച്കോവ് താരത്തിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.അതായത് ബാഴ്സ എന്താണെന്ന് ഡെമ്പലെക്ക്‌ ഒരിക്കലും മനസ്സിലായിട്ടില്ലെന്നും ബാഴ്സയുടെ ബാഡ്ജിനെ മലിനപ്പെടുത്താതിരിക്കൂ എന്നുമാണ് സ്റ്റോയിച്ച്കോവ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഡെമ്പലെക്ക്‌ ബാഴ്സയിൽ തുടരാൻ ആഗ്രഹമില്ലെങ്കിൽ അദ്ദേഹത്തിന് ക്ലബ് വിടാം.പക്ഷെ ബാഴ്സയുടെ ബാഡ്ജിനെ മലിനപ്പെടുത്തരുത്.അദ്ദേഹത്തെ ഡ്രസിങ് റൂമിലേക്ക് എടുക്കാത്തതിൽ ഞാൻ സാവിയെ അഭിനന്ദിക്കുന്നു.കാരണം ബാഴ്സ ഡ്രസിങ് റൂം ബഹുമാനം അർഹിക്കുന്നുണ്ട്.121 ഈ വർഷത്തെ ചരിത്രമുള്ള ഡ്രസിങ് റൂമാണ്.ഈ ജേഴ്സിയോട് ആത്മാർത്ഥയില്ലാത്തവരെ പറഞ്ഞു വിടൂ എന്നാണ് ലാപോർട്ടയോട് എനിക്ക് പറയാനുള്ളത്.കാരണം ഞാനും ആ ജേഴ്സിക്ക് വേണ്ടി വിയർപ്പൊഴുക്കിയവനാണ്.ബാഴ്സ എന്താണെന്ന് ഡെമ്പലെക്ക്‌ ഒരിക്കലും മനസ്സിലായിട്ടില്ല.ഞാനുള്ള സമയത്ത് ഒരുപാട് വിദേശ താരങ്ങൾ ക്ലബ്ബിൽ ഉണ്ടായിരുന്നു. അവർക്കെല്ലാം ബാഴ്സയുടെ ചരിത്രം അറിയാമായിരുന്നു.പക്ഷെ ഡെമ്പലെക്ക്‌ ഒരിക്കലും അത് അറിയാമായിരുന്നില്ല ” ഇതാണ് സ്റ്റോയിച്ച്കോവ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ അത്ലറ്റിക്കിനെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ ഡെമ്പലെയെ ബാഴ്സ ഉൾപ്പെടുത്തിയിരുന്നില്ല.അതേസമയം ബാഴ്സയുടെ ബ്ലാക്ക്‌മെയിലുകൾക്ക് വഴങ്ങില്ലെന്ന് ഡെമ്പലെ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *