ബാഴ്സ പരിശീലകനാവുക എന്നത് മെന്റൽ ഹെൽത്തിന് മേലുള്ള ആക്രമണം: ചാവിയെ കുറിച്ച് കൂമാൻ

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവി ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയുകയാണ്.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് ചാവി തന്നെ പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബിന്റെ മോശം പ്രകടനം കാരണവും സമ്മർദ്ദങ്ങൾ കാരണവുമാണ് അദ്ദേഹം പരിശീലക സ്ഥാനം രാജിവെക്കുന്നത്. മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ഒരുപാട് വിമർശനങ്ങൾ ചാവിക്ക് ഏൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പരിശീലക സ്ഥാനം വിടാൻ തീരുമാനിച്ചത്.

അതിനുമുൻപ് ബാഴ്സലോണയെ പരിശീലിപ്പിച്ചിരുന്നത് റൊണാൾഡ് കൂമാനായിരുന്നു. ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിനും സ്ഥാനം നഷ്ടമാവുകയായിരുന്നു. ചാവിയുടെ രാജിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഇപ്പോൾ കൂമാൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ബാഴ്സലോണയുടെ പരിശീലകനാകുന്നത് തന്നെ മെന്റൽ ഹെൽത്തിനെ ബാധിക്കും എന്നാണ് കൂമാൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ബാഴ്സ പരിശീലകനാവുക എന്നുള്ളത് തന്നെ മെന്റൽ ഹെൽത്തിന് മേലുള്ള ആക്രമണമാണ്. ബാഴ്സലോണയുടെ പരിശീലകനാവുക എന്നതിനേക്കാൾ മനോഹരമായ കാര്യം ബാഴ്സ താരമാവുക എന്നത് തന്നെയാണ്. ബാഴ്സയുടെ പരിശീലകനായ ചാവി ഇതിനോടകം തന്നെ മനസ്സിലാക്കിയിട്ടുണ്ടാകും,ഈ ക്ലബ്ബിന്റെ പരിശീലകനാവുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന് ” ഇതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.

പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണങ്ങളിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്. നിരവധി പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.ഈ സീസണിൽ ബാഴ്സ കിരീടങ്ങൾ ഒന്നും നേടാനുള്ള സാധ്യത വളരെയധികം കുറവാണ്.ചാമ്പ്യൻസ് ലീഗ്,ലാലിഗ എന്നീ കിരീടങ്ങളാണ് നിലവിൽ എഫ്സി ബാഴ്സലോണക്ക് മുന്നിൽ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *