ബാഴ്സ ഡിഫൻഡർക്ക് പരിക്ക്, ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും !

ബാഴ്‌സയുടെ ഉറുഗ്വൻ ഡിഫൻഡർ റൊണാൾഡ് അരൗഹോക്ക് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ച് എഫ്സി ബാഴ്സലോണ. താരത്തിന്റെ വലതുകാൽതുടക്കാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് ബാഴ്സ ഔദ്യോഗികപ്രസ്താവനയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നേക്കും. ചാമ്പ്യൻസ് ലീഗിൽ നടന്ന യുവന്റസിനെതിനെയുള്ള മത്സരത്തിലാണ് ഈ യുവതാരത്തെ പരിക്ക് പിടികൂടിയത്. സസ്പെൻസഷനിലായിരുന്നു ജെറാർഡ് പിക്വേയുടെ സ്ഥാനത്തെക്കായിരുന്നു അരൗഹോ വന്നത്. തുടർന്ന് ആദ്യ പകുതിക്ക് ശേഷം താരത്തെ പിൻവലിച്ചു കൊണ്ട് സെർജിയോ ബുസ്ക്കെറ്റ്സിനെ കൂമാൻ ഇറക്കിയിരുന്നു.ഇതോടെ ഉംറ്റിറ്റിക്ക് പുറമെ പരിക്കേറ്റിരിക്കുന്ന മറ്റൊരു പ്രതിരോധനിര താരമായി അരൗഹോ.

ഈ സീസണിലായിരുന്നു താരത്തിന് ബാഴ്സ സീനിയർ ടീമിലേക്ക് പ്രൊമോഷൻ നൽകിയത്. 100 മില്യൺ യൂറോ റിലീസ് ക്ലോസിൽ നിന്നും 200 മില്യൺ റിലീസ് ക്ലോസായി ഉയർത്തി കൊണ്ടാണ് ബാഴ്സ പ്രൊമോഷൻ നൽകിയത്. കൂടാതെ റാകിറ്റിച്ചിന്റെ നാലാം നമ്പറും താരത്തിന് നൽകപ്പെട്ടു. ഇരുപത്തിയൊന്നുകാരനായ താരം 2017-ലായിരുന്നു ക്യാമ്പ് നൗവിൽ എത്തിയത്. 1.7 മില്യൺ യൂറോക്ക് ഉറുഗ്വൻ ക്ലബായ ബോസ്റ്റൺ റിവറിൽ നിന്നാണ് താരം ബാഴ്സയിൽ എത്തിയത്. ഇതുവരെ എട്ട് ലാലിഗ മത്സരങ്ങൾ താരം കളിച്ചു കഴിഞ്ഞു. 2023 വരെയാണ് താരത്തിന് ബാഴ്‌സയിൽ കരാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *