ബാഴ്സ ജേഴ്സിക്ക് 20 കിലോ ഭാരക്കൂടുതൽ,പക്ഷെ സൂര്യൻ മറനീക്കി പുറത്തു വരുന്നുണ്ട് :സാവി
കഴിഞ്ഞ ലാലിഗ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സ അലാവസിനെ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിന്റെ 87-ആം മിനുട്ടിൽ ഫ്രങ്കി ഡി യോങ് നേടിയ ഗോളാണ് ബാഴ്സയുടെ രക്ഷക്കെത്തിയത്.ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.നാലാം സ്ഥാനക്കാരുമായി ഓരു പോയിന്റ് വ്യത്യാസം മാത്രമാണ് നിലവിൽ ബാഴ്സക്കുള്ളത്.
ഈയിടെ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ബാഴ്സ താരങ്ങൾക്ക് ഏൽക്കേണ്ടി വന്നിരുന്നു.ഇതേ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ബാഴ്സയുടെ പരിശീലകനായ സാവി തുറന്നുപറഞ്ഞിട്ടുണ്ട്.ബാഴ്സ ജേഴ്സിക്ക് 20 കിലോ ഭാരം കൂടുതലാണെന്നും പക്ഷെ സൂര്യൻ മറനീക്കി പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് സാവി പറഞ്ഞിട്ടുണ്ട്.ബാഴ്സയിൽ ഉത്തരവാദിത്തങ്ങൾ കൂടുതലാണെന്നും എന്നാൽ നല്ല സമയം പതിയെ വരുന്നുണ്ട് എന്നുമാണ് സാവി ഉദ്ദേശിച്ചത്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 25, 2022
” താരങ്ങൾ വലിയ രൂപത്തിൽ വിമർശനങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ മത്സരം നോക്കൂ,ആൽബയും ബുസ്ക്കെറ്റ്സും പീക്കെയും ഡി യോങ്ങുമൊക്കെ നല്ല രൂപത്തിലാണ് കളിച്ചത്.പക്ഷെ ഈ താരങ്ങൾ ഇപ്പോഴും വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്.ബാഴ്സക്ക് വേണ്ടി കളിക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല.എല്ലാവരേക്കാളും 20 കിലോ ഭാരം കൂടുതലാണ് ബാഴ്സ ജേഴ്‌സിക്ക്. അതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്.ഞങ്ങൾക്കറിയാം ഇത് പ്രയാസകരമാണെന്ന്.പക്ഷെ ഇതൊരു തണുപ്പേറിയ രാത്രിയാണെങ്കിൽ പോലും പതിയെ സൂര്യൻ മറനീക്കി പുറത്തുവരുന്നുണ്ട് ” സാവി പറഞ്ഞു.
ഇനി ബാഴ്സയുടെ അടുത്ത മത്സരം കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയാണ്. ഫെബ്രുവരി ആറാം തീയതിയാണ് ഈ മത്സരം നടക്കുക.