ബാഴ്സ ചെയ്തത് തെറ്റ്,റയലിനെ കണ്ട് പഠിക്കൂ: വിമർശിച്ച് റിവാൾഡോ

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ പ്രതിഭയായ വിറ്റോർ റോക്കിനെ ബാഴ്സലോണ ടീമിനോടൊപ്പം ചേർത്തത്.ചാവിയുടെ നിർബന്ധപ്രകാരമാണ് അദ്ദേഹത്തെ ജനുവരിയിൽ തന്നെ കൊണ്ടുവന്നത്. എന്നാൽ ചാവി താരത്തിന് അവസരങ്ങൾ നൽകാൻ തയ്യാറായില്ല. കേവലം 276 മിനുട്ട് മാത്രമാണ് റോക്കിന് കളിക്കാൻ കഴിഞ്ഞത്. മറ്റുള്ള യുവതാരങ്ങൾക്ക് ചാവി അവസരങ്ങൾ നൽകുമ്പോഴും ഈ ബ്രസീലിയൻ താരത്തോട് മാത്രം അദ്ദേഹം വിവേചനം കാണിക്കുകയായിരുന്നു.

ഇക്കാര്യത്തിൽ ബാഴ്സയിൽ വലിയ വിവാദം പുകയുന്നുണ്ട്. ബാഴ്സയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ഡെക്കോയും ചാവിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്.ഏതായാലും റോക്കിന്റെ കാര്യത്തിൽ ബാഴ്സക്കെതിരെയും ചാവിക്കെതിരെയും വിമർശനം ഉയർത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ.റയലിനെ കണ്ട് പഠിക്കൂ എന്നാണ് ഇദ്ദേഹം നൽകിയിട്ടുള്ള ഉപദേശം. മുൻപ് ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസം കൂടിയാണ് റിവാൾഡോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് ഭാവിയുള്ള യുവതാരമാണ് വിറ്റോർ റോക്ക്.പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ ബാഴ്സ ഒരു തെറ്റ് ചെയ്തു, ജനുവരിയിൽ തന്നെ അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവന്നതാണ് ആ തെറ്റ്. റയൽ മാഡ്രിഡ് അവരുടെ പ്രതിഭകളെ ഡീൽ ചെയ്യുന്ന രീതി നോക്കൂ,അത് ബാഴ്സലോണ കണ്ടു പഠിക്കണം. താരങ്ങളെ സൈൻ ചെയ്തതിനുശേഷം അവരുടെ ക്ലബ്ബിൽ കുറച്ച് കാലം തുടരാൻ അനുവദിക്കണം “ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ചാവിയുടെ പ്ലാനുകളിൽ റോക്കിന് സ്ഥാനമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇക്കാര്യത്തിൽ ക്ലബ്ബിനകത്ത് തന്നെ 2 അഭിപ്രായങ്ങളുണ്ട്.ലാപോർട്ടയും ചാവിയും തമ്മിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് അറിയാൻ സാധിക്കുന്നത്.ഈ സീസണിന് ശേഷം ട്വിസ്റ്റ് സംഭവിച്ചുകൊണ്ട് ചാവിയെ പുറത്താക്കിയാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല

Leave a Reply

Your email address will not be published. Required fields are marked *