ബാഴ്സ ഒരു അബദ്ധം ചെയ്തു, അതോടെ ഡെമ്പലെയെ കിട്ടുമെന്ന് പിഎസ്ജി മനസ്സിലാക്കി!
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഒസ്മാൻ ഡെമ്പലെയെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ പിഎസ്ജിയുള്ളത്. താരത്തിന്റെ റിലീസ് ക്ലോസ് ആയ 50 മില്യൺ യൂറോ നൽകി കൊണ്ടാണ് പിഎസ്ജി സ്വന്തമാക്കുക. അഞ്ചുവർഷത്തെ കരാറിലായിരിക്കും ഡെമ്പലെ ഒപ്പുവെക്കുക.പിഎസ്ജിയോട് ഡെമ്പലെ യെസ് പറഞ്ഞു കഴിഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു.
എന്നാൽ ഞൊടിയിടയിൽ പിഎസ്ജി ഡെമ്പലെക്ക് വേണ്ടി ശ്രമങ്ങൾ നടത്താനും അത് ഫലം കാണാനുമുള്ള കാരണം ബാഴ്സ തന്നെയാണ്. യഥാർത്ഥത്തിൽ ബാഴ്സ നടത്തിയ ഒരു നീക്കമാണ് ഈ വിഷയങ്ങളിൽ എല്ലാം കലാശിച്ചത് എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂപ്പർതാരം കിലിയൻ എംബപ്പേയെ പിഎസ്ജി വിൽക്കാൻ വെച്ചതോടെ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ബാഴ്സ രംഗത്ത് വരികയായിരുന്നു. സാമ്പത്തികപരമായി പ്രശ്നങ്ങൾ നേരിടുന്ന ബാഴ്സ മൂന്ന് താരങ്ങളെ പിഎസ്ജിക്ക് ഓഫർ ചെയ്യുകയായിരുന്നു.എംബപ്പേക്ക് പകരം ഗാവി,റാഫീഞ്ഞ,ഡെമ്പലെ എന്നിവരെയായിരുന്നു ബാഴ്സ വാഗ്ദാനം ചെയ്തിരുന്നത്.
La Liga €50m clause, not activated for Ousmane Dembélé to PSG as there was no time to make it happen — as sources expected 🔴🔵🇫🇷
— Fabrizio Romano (@FabrizioRomano) July 31, 2023
Verbal agreement between Ousmane and PSG remains valid, 5 year deal.
PSG and Barça, trying to close the deal in new way by the end of the week. pic.twitter.com/VnrdGfnHZc
എന്നാൽ കിലിയൻ എംബപ്പേക്ക് ബാഴ്സയിലേക്ക് പോകാൻ താൽപര്യമില്ലാത്തതിനാൽ ആ ഓഫർ അദ്ദേഹം നിരസിക്കുകയായിരുന്നു. പക്ഷേ ഇതോടുകൂടിയാണ് പിഎസ്ജിക്ക് ഒരു കാര്യം മനസ്സിലായത്.ഡെമ്പലെയെ വിൽക്കാൻ ബാഴ്സ ഒരുക്കമാണ് എന്നത് പിഎസ്ജി മനസ്സിലാക്കി. ഉടൻതന്നെ പിഎസ്ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫി ഡെമ്പലെയുടെ ഏജന്റിനെ ബന്ധപ്പെടുകയും ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതായത് ഡെമ്പലെയുടെ അറിവില്ലാതെയാണ് അദ്ദേഹത്തെ പിഎസ്ജിക്ക് ബാഴ്സ ഓഫർ ചെയ്തിരുന്നത്.
തന്നെ കൈവിടാൻ ബാഴ്സ ഒരുക്കമാണ് എന്ന് മനസ്സിലാക്കിയതോടെ ഡെമ്പലെ പിഎസ്ജിയിലേക്ക് വരാൻ സമ്മതം മൂളുകയായിരുന്നു. ഇതോടെയാണ് ഈ ഫ്രഞ്ച് ക്ലബ്ബ് കാര്യങ്ങൾ വേഗത്തിലാക്കിയത്. ഏതായാലും ഡെമ്പലെയെ ബാഴ്സക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്.എംബപ്പേയുടെ പകരക്കാരൻ എന്ന രീതിയിലാണ് ഡെമ്പലെയെ പിഎസ്ജി പരിഗണിക്കുന്നത്.