ബാഴ്സ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച 10 താരങ്ങൾ,ആരാധകർക്ക് നിരാശ!
എല്ലാ ട്രാൻസ്ഫർ ജാലകത്തിലും ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്ന പേരുകളിൽ എഫ്സി ബാഴ്സലോണ. ഇത്തവണയും കാര്യങ്ങൾക്ക് മാറ്റമില്ല.നിരവധി സൂപ്പർതാരങ്ങളെ ബാഴ്സ സ്വന്തമാക്കിയിട്ടുണ്ട്.റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,കെസ്സി,ക്രിസ്റ്റൻസൺ എന്നിവർക്ക് പുറമേ കൂണ്ടെയുടെ കാര്യത്തിലും ഇപ്പോൾ ബാഴ്സ കരാറിൽ എത്തിയിട്ടുണ്ട്.
ഏതായാലും പ്രമുഖ മാധ്യമമായ ഖേൽ നൗ ചില കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ബാഴ്സ തങ്ങളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമെറിഞ്ഞു കൊണ്ട് സ്വന്തമാക്കിയ 10 താരങ്ങളുടെ ലിസ്റ്റാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.
1️⃣ 🇫🇷
— Khel Now World Football (@KhelNowWF) July 27, 2022
2️⃣ 🇧🇷
Read to know about the top 1️⃣0️⃣ most expensive transfers of FC Barcelona. ⤵️ #FCB #barcelona https://t.co/12wy2kPyCJ
10-Ferran Torres (€55m from Manchester City)
9-Raphinha (€58m from Leeds United)
8-Miralem Pjanic (€60m from Juventus)
7-Zlatan Ibrahimovic (€69.5m from Inter Milan)
6-Luis Suarez (€81.72m from Liverpool)
5-Frenkie De Jong (€86m from Ajax)
4-Neymar (€88m from Santos FC)
3-Antoine Griezmann (€120m from Atletico Madrid)
2-Philippe Coutinho (€135m from Liverpool)
1-Ousmane Dembele (€140m from Borussia Dortmund)
ഈ താരങ്ങൾക്ക് വേണ്ടിയാണ് ബാഴ്സ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ളത്.
എന്നാൽ ഇവിടെ ആരാധകർക്ക് നിരാശ നൽകുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. അതായത് വമ്പൻ തുക നൽകിക്കൊണ്ട് ടീമിലേക്ക് എത്തിച്ച പല താരങ്ങൾക്കും ബാഴ്സയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. പലരെയും ചെറിയ വിലക്ക് ബാഴ്സ വിൽക്കാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു.ഡെമ്പലെ,കൂട്ടിഞ്ഞോ,ഗ്രീസ്മാൻ,സ്ലാട്ടൻ,പ്യാനിക്ക് എന്നിവർക്കൊന്നും തങ്ങൾക്ക് ലഭിച്ച തുകയോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. അതേസമയം സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ലൂയിസ് സുവാരസും ബാഴ്സക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചിട്ടുമുണ്ട്.
ഏതായാലും ഈ ട്രാൻസ്ഫർ ജാലകത്തിലും നല്ല രൂപത്തിൽ ബാഴ്സ പണം ചിലവഴിച്ചിട്ടുണ്ട്. ആ താരങ്ങൾക്കെല്ലാം ക്ലബ്ബിൽ തിളങ്ങാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകരുള്ളത്.