ബാഴ്സ എപ്പോഴും ബാഴ്സ തന്നെയാണ് : ആൽബ
ഇന്നലെ നടന്ന യൂറോപ്പ ലീഗ് നോക്കോട്ട് റൗണ്ട് മത്സരത്തിൽ എഫ്സി ബാഴ്സലോണ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ നാപോളിയെ തകർത്തു വിട്ടത്. ഇരുപാദങ്ങളിലുമായി 5-3 ന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്.ബാഴ്സക്ക് വേണ്ടി ജോർദി ആൽബ,ഡി യോങ്,പീക്കെ, ഔബമയാങ് എന്നിവരാണ് ഗോളുകൾ നേടിയത്.ഇനി പ്രീ ക്വാർട്ടർ മത്സരങ്ങളാണ് ബാഴ്സ കളിക്കുക.
ഏതായാലും ഈ വിജയത്തിലുള്ള സന്തോഷം ബാഴ്സയുടെ സൂപ്പർതാരമായ ജോർഡി ആൽബ പങ്കുവെച്ചിട്ടുണ്ട്.ബാഴ്സലോണ എപ്പോഴും ബാഴ്സലോണ തന്നെയാണ് എന്നാണ് ആൽബ പറഞ്ഞത്.മത്സരശേഷം മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു ആൽബ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 25, 2022
” ബാഴ്സലോണ എപ്പോഴും ബാഴ്സലോണ തന്നെയാണ്.അതിപ്പോ നല്ല സമയമായാലും മോശം സമയമായാലും അങ്ങനെ തന്നെയാണ്. ഞങ്ങൾക്ക് ബുദ്ധിമുട്ടേറിയ സമയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതിനെ തരണം ചെയ്തു കൊണ്ട് മുന്നോട്ടു പോവാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുണ്ട്. ഞങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. ആരാധകർ വളരെയധികം ശുഭപ്രതീക്ഷയിലാണ്. ഞങ്ങൾ മത്സരത്തിൽ മികച്ച രൂപത്തിലാണ് കളിച്ചത്.നല്ല റിസൾട്ടുകൾ ഇപ്പോൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നുണ്ട് ” ഇതാണ് ആൽബ പറഞ്ഞിട്ടുള്ളത്.
അതേസമയം പരിശീലകനായ സാവിയും തന്റെ ടീമിന്റെ പ്രകടനത്തെ വാഴ്ത്തിയിട്ടുണ്ട്. മത്സരത്തിൽ ബാഴ്സ ഒരുപാട് ധൈര്യം കാണിച്ചുവെന്നാണ് സാവി പറഞ്ഞത്.