ബാഴ്സ ഇപ്പോഴും പഴയ കാലത്തിലാണ് ജീവിക്കുന്നത്: സാവിയെ പരോക്ഷമായി വിമർശിച്ച് കൂമാൻ!
കഴിഞ്ഞ ഒക്ടോബറിലായിരുന്നു fc ബാഴ്സലോണ തങ്ങളുടെ പരിശീലകനായിരുന്ന റൊണാൾഡ് കൂമാനെ പുറത്താക്കിയത്. പകരം തങ്ങളുടെ ഇതിഹാസമായ സാവിയെ പരിശീലകനായി കൊണ്ട് ബാഴ്സ നിയമിക്കുകയായിരുന്നു.സാവിക്ക് കീഴിൽ ഒരു സമയത്ത് മികച്ച പ്രകടനം നടത്താൻ സാധിച്ചുവെങ്കിലും അവസാനത്തിൽ ചെറിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
ഏതായാലും ബാഴ്സയുടെ മുൻ പരിശീലകനായ കൂമാൻ ഇപ്പോഴത്തെ ബാഴ്സയുടെ ശൈലിയെ പരസ്യമായി വിമർശിച്ചിട്ടുണ്ട്. അതായത് ബാഴ്സ ഇപ്പോഴും പഴയ കാലത്തിലാണ് ജീവിക്കുന്നത് എന്നാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.ബാഴ്സയുടെ ടിക്കി ടാക്ക ശൈലിയെയാണ് ഇദ്ദേഹം ലക്ഷ്യം വെച്ചിരിക്കുന്നത്.കൂമാന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 28, 2022
” മത്സരത്തിൽ ആധിപത്യം പുലർത്തുന്നതിന് ഞാൻ അനുകൂലമാണ്. 3 സെന്റർ ഡിഫന്റർമാരും അഞ്ച് ഡിഫൻഡർമാരുമായി കളിച്ചാൽ അത് ഡിഫൻസീവ് സിസ്റ്റമാണ് എന്നുള്ളത് നിങ്ങൾക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. ഈയൊരു സിസ്റ്റം വെച്ചിട്ടാണ് മൂന്നോ നാലോ മാസങ്ങളിൽ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ പുറത്തെടുത്തത്.അത്ലറ്റിക്കിനെതിരെയുള്ള ഫൈനലാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം.ബാഴ്സ ഇപ്പോഴും പഴയ കാലത്തിലാണ് ജീവിക്കുന്നത്. 4-3-3- നെ മാത്രമാണ് ആശ്രയിക്കുന്നത്.ടിക്കി ടാക്ക മാത്രമാണ് ലക്ഷ്യം. ഫുട്ബോൾ ആകെ മാറിയിട്ടുണ്ട്.ഇപ്പോൾ കൂടുതൽ ഫാസ്റ്റും ഫിസിക്കലുമാണ്. നിങ്ങൾക്കൊരിക്കലും ഭൂതകാലത്തിൽ ജീവിക്കാനാവില്ല ” ഇതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.
ഈ കഴിഞ്ഞ സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ ബാഴ്സയ്ക്ക് സാധിച്ചിരുന്നില്ല. പക്ഷേ ലാലിഗയിൽ രണ്ടാം സ്ഥാനം നേടാൻ സാവിക്കും സംഘത്തിനും സാധിച്ചിരുന്നു.