ബാഴ്സയോ പിഎസ്ജിയോ? ലെവയുടെ തീരുമാനം ഇങ്ങനെ!
ബയേൺ മ്യൂണിക്കിന്റെ പോളിഷ് സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സ്പാനിഷ് വമ്പന്മാരായ fc ബാഴ്സലോണയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.എന്നാൽ ബയേൺ മ്യൂണിക്ക് തന്നെയാണ് നിലവിൽ ഇതിന് തടസ്സമായി നിലകൊള്ളുന്നത്.
അതേസമയം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും താരത്തിനു വേണ്ടി രംഗത്ത് വന്നിരുന്നു. ഇത് ബാഴ്സക്ക് ആശങ്ക ഉയർത്തിയ ഒരു കാര്യമായിരുന്നു. എന്നാൽ നിലവിൽ ബാഴ്സ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ കണ്ടെത്തിയിട്ടുള്ളത്.അതായത് ലെവന്റോസ്ക്കി തന്റെ തീരുമാനത്തിൽ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അടുത്ത സീസണിൽ ബാഴ്സയിൽ കളിക്കുക എന്നുള്ളത് തന്നെയാണ് നിലവിൽ ലെവന്റോസ്ക്കിയുടെ തീരുമാനം.
🔴🔵 El delantero polaco se mantiene firme en su deseo de vestir de azulgrana
— Mundo Deportivo (@mundodeportivo) June 13, 2022
✍️ @RogerTorellohttps://t.co/Ij9uyOy8mS
നേരത്തെ തന്നെ ലെവന്റോസ്ക്കി ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതായത് ഒരു ക്ലബ്ബിന്റെ മാത്രം ഓഫറാണ് താൻ പരിഗണിക്കുന്നതെന്നും മറ്റുള്ള ക്ലബ്ബുകളെ പരിഗണിക്കുന്നില്ല എന്നുള്ളത് ലെവന്റോസ്ക്കി തുറന്ന് പറഞ്ഞിരുന്നു. അതിനുശേഷമാണ് പിഎസ്ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്.എന്നാൽ ലെവന്റോസ്ക്കി തന്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
ലെവന്റോസ്ക്കി ബാഴ്സയിൽ എത്തുകയാണെങ്കിൽ മൂന്നു വർഷത്തെ കരാറിലായിരിക്കും ഒപ്പ് വെക്കുക.9 മില്യൺ യുറോയായിരിക്കും ലെവന്റോസ്ക്കിക്ക് സാലറിയിനത്തിൽ ലഭിക്കുക.ഏതായാലും താരത്തെ ടീമിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് ബാഴ്സക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും