ബാഴ്സയെ വീഴ്ത്തി റയൽ മാഡ്രിഡ്, വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് ചാവി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.ചിരവൈരികളായ ബാഴ്സലോണയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ക്രിസ്റ്റൻസണിലൂടെ ബാഴ്സലോണ ലീഡ് നേടിയിരുന്നു. എന്നാൽ പതിനെട്ടാം മിനിറ്റിൽ റയൽ മാഡ്രിഡിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു. അത് വിനീഷ്യസ് ജൂനിയർ ഗോളാക്കി മാറ്റുകയും ചെയ്തു.
പിന്നീട് 69ആം മിനുട്ടിൽ ഫെർമിൻ ലോപസ് ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. എന്നാൽ 73ആം മിനുട്ടിൽ വാസ്ക്കാസ് റയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്തു.വിനീഷ്യസിന്റെ ക്രോസിൽ നിന്നാണ് താരം ഗോൾ നേടിയത്. പിന്നീട് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജൂഡ് ബെല്ലിങ്ങ്ഹാം ഗോൾ കണ്ടെത്തുകയായിരുന്നു.ഇതോടുകൂടി റയൽ മാഡ്രിഡ് എൽ ക്ലാസിക്കോയിൽ വിജയം സ്വന്തമാക്കി.
▫️ Won penalty for the first goal
— B/R Football (@brfootball) April 21, 2024
▫️ Scored the second goal
▫️ Assisted the third goal
Lucas Vázquez came up BIG for Real Madrid in El Clásico 💪 pic.twitter.com/rEGcLph2PN
എന്നാൽ ഈ മത്സരം നിരവധി വിവാദങ്ങളാൽ സമ്പന്നമാണ്. റയൽ മാഡ്രിഡിന് അനുകൂലമായി നൽകിയ പെനാൽറ്റിയും ബാഴ്സക്ക് പെനാൽറ്റി നിഷേധിച്ചതുമൊക്കെ ആരാധകർ വിവാദമാക്കുന്നുണ്ട്. അതിനേക്കാൾ ഉപരി ബാഴ്സ നേടിയ ഒരു ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു. ഗോൾവര കടന്നിട്ടില്ല എന്നതിനാലായിരുന്നു റഫറി ഗോൾ നിഷേധിച്ചത്. എന്നാൽ അത് ഗോളാണ് എന്നാണ് ബാഴ്സ വാദിക്കുന്നത്.ഗോൾ ലൈൻ ടെക്നോളജി ലാലിഗയിൽ ഇല്ലാത്തതും അവർക്ക് തിരിച്ചടിയായി.
11 points clear at the top of the league
— B/R Football (@brfootball) April 21, 2024
Real Madrid have their 36th La Liga title within reach… ⏳ pic.twitter.com/Q01wvIaQu5
മത്സരശേഷം രൂക്ഷമായ രീതിയിലാണ് പരിശീലകൻ ചാവി പ്രതികരിച്ചത്. ഈ മത്സരത്തിൽ ബാഴ്സലോണയാണ് വിജയം അർഹിച്ചതെന്നും 3 പോയിന്റ് തങ്ങൾക്കാണ് ലഭിക്കേണ്ടതെന്നും ചാവി പറഞ്ഞു.ഏതായാലും റഫറിയുടെ ടെ പല തീരുമാനങ്ങളും ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്.