ബാഴ്സയെ ഇനി കോമാൻ കളി പഠിപ്പിക്കും, സ്ഥിരീകരണം ഉടൻ !

ബാഴ്സയുടെ പുതിയ പരിശീലകനായി റൊണാൾഡ് കോമാനെ ബാഴ്സ കണ്ടുവെച്ചതായി റിപ്പോർട്ടുകൾ. പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഫുട്ബോൾ ലോകത്തെ ഏറ്റവും വിശ്വസനീയമായ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകനാണ് റൊമാനൊ. ഈ ആഴ്ച്ച തന്നെ ഔദ്യോഗികമായ സ്ഥിരീകരണം ബാഴ്‌സ പുറപ്പെടുവിക്കുമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. നിലവിൽ ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകൻ ആണ് കോമാൻ. ആ സ്ഥാനം രാജിവെച്ച് ബാഴ്‌സയുടെ പരിശീലകനായി ചുമതല ഏറ്റേക്കും.

ഹോളണ്ടുകാരനായ ഇദ്ദേഹം മുൻപ് ബാഴ്സലോണക്ക് വേണ്ടി ആറു വർഷക്കാലത്തോളം പന്തു തട്ടിയിട്ടുണ്ട്. 1989 മുതൽ 1995 വരെ ബാഴ്സയുടെ ജേഴ്സി അണിഞ്ഞ ഇദ്ദേഹം ഇരുന്നൂറിനടുത്ത് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അൻപതിൽ കൂടുതൽ ഗോളുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ബാഴ്സയുടെ ശൈലികളെ കുറിച്ച് കൂടുതൽ അടുത്തറിയാൻ കഴിയുന്ന പരിശീലകനാണ് കോമാൻ. ഇതിന് മുൻപ് ബാഴ്‌സയുടെ അസിസ്റ്റന്റ് കോച്ചായി ഇദ്ദേഹം ഉണ്ടായിരുന്നു. തുടർന്ന് വലൻസിയ, എവെർട്ടൻ, ഹോളണ്ട് എന്നീ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പന്നതയുമായാണ് അദ്ദേഹം ബാഴ്‌സയുടെ പരിശീലകസ്ഥാനത്തേക്ക് വരുന്നത്.8-2 ന് തകർന്നടിഞ്ഞ ഒരു ടീമിന്റെ പുനർനിർമാണമാണ് കോമാന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *