ബാഴ്സയുടെ വൈസ് പ്രസിഡന്റിന് കൊറോണ സ്ഥിരീകരിച്ചു
ബാഴ്സലോണയുടെ വൈസ് പ്രസിഡന്റ് ജോർഡി കാർഡോണറിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പരിശോധനഫലം പോസിറ്റീവ് ആയതായി മുണ്ടോ ഡീപോർട്ടീവോയാണ് പുറത്തുവിട്ടത്. 57-കാരനായ ഇദ്ദേഹത്തിന് കുഴപ്പങ്ങളൊന്നും ഇല്ലെന്നും മുണ്ടോ ഡീപോർട്ടീവോ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ബാഴ്സ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞ വ്യക്തിയായിരുന്നു ജോർഡി കാർഡോണർ.
⚠️ Jordi Cardoner, tercer positivo por coronavirus en el Barçahttps://t.co/pUcBFw8gLx
— Mundo Deportivo (desde 🏠) (@mundodeportivo) April 4, 2020
ബാഴ്സലോണ മെഡിക്കൽ ടീമിലെ അംഗത്തിന് ഇതിന് മുമ്പ് കൊറോണ സ്ഥിരീകരിച്ചു. ക്ലബിന്റെ മെഡിക്കൽ സർവീസ് തലവനായ റാമോൺ കനാൽ, ബാഴ്സ ഹാൻഡ്ബോൾ ടീം ഡോക്ടർ ജോസഫ് അന്റോണി ഗിറ്ററസ് എന്നിവർക്ക് മാർച്ച് 26 ന് സ്ഥിരീകരിച്ചിരുന്നു. ബാഴ്സ സൗത്ത് അമേരിക്കൻ സ്കൗട്ട് ആയ ആന്ദ്രേ കറിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.