ബാഴ്സയുടെ മൈൻഡ്സെറ്റ് തന്നെ മാറ്റി: സാവിയെ കുറിച്ച് ഫാറ്റി പറയുന്നു!
നിലവിൽ മിന്നുന്ന ഫോമിലാണ് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 15 മത്സരങ്ങളിൽ ഒന്നിൽ പോലും ബാഴ്സ പരാജയമറിഞ്ഞിട്ടില്ല.ടോപ് ഫൈവ് ലീഗുകളിലെ നിലവിലെ ഏറ്റവും വലിയ അപരാജിത കുതിപ്പാണ് ഇത്.എല്ലാത്തിനും ബാഴ്സ നന്ദി പറയേണ്ടത് സാവി എന്ന പരിശീലകനോടാണ്.
ഏതായാലും സാവിയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ബാഴ്സയുടെ യുവസൂപ്പർ താരമായ അൻസു ഫാറ്റി പങ്കുവെച്ചിട്ടുണ്ട്.ബാഴ്സയുടെ മൈൻഡ് സെറ്റ് തന്നെ സാവി മാറ്റി എന്നാണ് ഫാറ്റി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.ഫാറ്റിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 13, 2022
” ടീം ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുണ്ട്. അതിനെ ഞാൻ സന്തോഷത്തോടെയാണ് നോക്കി കാണുന്നത്. ടീം വളരെ മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ഉടൻതന്നെ ടീമിനൊപ്പം ചേരാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഞാനുള്ളത്. പരിശീലകൻ മാറിയത് ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ബാഴ്സ താരങ്ങൾക്ക് വ്യത്യസ്തമായ ഒരു മൈൻഡ്സെറ്റാണുള്ളത്.എല്ലാവരും ഹാർഡ് വർക്ക് ചെയ്യുന്നു.അതിന്റെ റിസൾട്ട് എന്താണ് എന്നുള്ളത് നിങ്ങൾ കണ്ടു കഴിഞ്ഞല്ലോ ? ” ഇതാണ് ഫാറ്റി പറഞ്ഞിട്ടുള്ളത്.
നിലവിൽ പരിക്കിന്റെ പിടിയിലാണ് ഫാറ്റിയുള്ളത്. ഈ ലാലിഗയിൽ കേവലം അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച ഫാറ്റി മൂന്ന് ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്.