ബാഴ്സയുടെ പ്രസിഡന്റായി ലാപോർട്ട തിരിച്ചെത്തി, പ്രതീക്ഷകൾ പങ്കുവെച്ച് സാവി!

എഫ്സി ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ്‌ ആയി ജോയൻ ലാപോർട്ട തിരഞ്ഞെടുക്കപ്പെട്ടത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഇത് ലാപോർട്ടയുടെ രണ്ടാം വരവാണ്.2003 മുതൽ 2010 വരെ ബാഴ്‌സയുടെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഉണ്ടായിരുന്ന വ്യക്തിയാണ് ലാപോർട്ട. അന്ന് ബാഴ്സക്ക് വേണ്ടി കളിച്ചിരുന്ന ഇതിഹാസതാരം സാവി ലാപോർട്ടയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോൾ ബാഴ്‌സയുടെ ഏറ്റവും മികച്ച പ്രസിഡന്റ്‌ ആയിരുന്നു അദ്ദേഹമെന്നും അദ്ദേഹം ബാഴ്സയെ ഉന്നതിയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നുമാണ് സാവി പ്രസ്താവിച്ചിരിക്കുന്നത്. നിലവിൽ ഖത്തർ ക്ലബായ അൽ സാദിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ് സാവി. ബാഴ്സയുടെ പരിശീലകനായി സാവി എത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സാവി ലാപോർട്ടയെ കുറിച്ച് സംസാരിച്ചത്.

” ലാപോർട്ട നല്ലൊരു സുഹൃത്താണ്.എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം.എനിക്കുണ്ടായിരുന്ന ഏറ്റവും മികച്ച പ്രസിഡന്റ്‌ ആണ് അദ്ദേഹം.അദ്ദേഹത്തിന്റെ കീഴിൽ ബാഴ്സ കളിയിലും അത്പോലെ തന്നെ സാമ്പത്തികപരമായും ഉന്നതിയിലേക്ക് തിരികെയെത്തുമെന്ന് വിശ്വസിക്കുന്നു.ബാഴ്സയിൽ ചില പ്രശ്നങ്ങളുണ്ട്. അദ്ദേഹം അതിന് പരിഹാരം കണ്ടെത്തും.ഞാൻ അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.ഞാൻ അദ്ദേഹവുമായി കോൺടാക്ട് ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ് ” സാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *