ബാഴ്സയുടെ നെഞ്ച് പിളർന്ന് ബെല്ലിങ്ഹാം,എൽ ക്ലാസ്സിക്കോയിൽ റയലിന് ആവേശവിജയം.
ഇന്ന് ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡ് വിജയിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സക്കെതിരെ ആവേശ വിജയം സ്വന്തമാക്കിയിട്ടുള്ളത്. പതിവുപോലെ അവസാനത്തിൽ തിരിച്ചടിച്ചുകൊണ്ടാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.ബെല്ലിങ്ഹാം തന്നെയാണ് ഹീറോ ആയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റയൽ മാഡ്രിഡ് പിറകിൽ പോയിരുന്നു.ഗുണ്ടോഗൻ നേടിയ ഗോളിലാണ് ബാഴ്സലോണ ലീഡ് എടുത്തത്. ഒരുപാട് സമയം ആ ലീഡ് നിലനിർത്താൻ ബാഴ്സക്ക് കഴിഞ്ഞു. പക്ഷേ 68ആം മിനിറ്റിൽ ബാഴ്സയുടെ നെഞ്ചകം തുളച്ചുകൊണ്ട് ബെല്ലിങ്ഹാമിന്റെ ഗോൾ പിറന്നു. ഒരു കിടിലൻ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയാണ് അദ്ദേഹം റയൽ മാഡ്രിഡിന് സമനില ഗോൾ നേടിക്കൊടുത്തത്.
Jude Bellingham celebration in front of Barcelona crowd! 😍 pic.twitter.com/f4BffCOCL3
— TC (@totalcristiano) October 28, 2023
മത്സരത്തിന്റെ അവസാനത്തിൽ വിജയ ഗോൾ നേടിയതും ബെല്ലിങ്ഹാം തന്നെയാണ്.92ആം മിനുട്ടിൽ മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്നാണ് ബെല്ലിങ്ഹാം ഗോൾ നേടിയത്.ഇതോടുകൂടി റയൽ മാഡ്രിഡ് വിജയം ഉറപ്പിക്കുകയായിരുന്നു. ബാഴ്സയുടെ മൈതാനത്താണ് റയൽ അവരെ തോൽപ്പിച്ചത്.
വിജയത്തോടെ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ബാഴ്സ നിലവിൽ മൂന്നാം സ്ഥാനത്താണ് തുടരുന്നത്.