ബാഴ്സയുടെ ചിലവേറിയ വമ്പൻ സൈനിങ്ങുകൾ പലതും പരാജയം,കണക്കുകൾ അറിയൂ.

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഇപ്പോൾ സാമ്പത്തികപരമായി വളരെയധികം ബുദ്ധിമുട്ടിലാണ്. അതിന് പലവിധ കാരണങ്ങളുമുണ്ട്. എന്നാൽ ഇതിനു മുന്നേ ട്രാൻസ്ഫർ മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ക്ലബ്ബുകളിൽ ഒന്നാണ് എഫ്സി ബാഴ്സലോണ. വലിയ തുക നൽകിക്കൊണ്ട് ഒരുപാട് സൂപ്പർതാരങ്ങളെ ഇവർ സ്വന്തമാക്കിയിരുന്നു.

പക്ഷേ ബാഴ്സയുടെ ചിലവേറിയ വമ്പൻ സൈനിങ്ങുകൾ പലതും പരാജയപ്പെടുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക. നമുക്ക് അതൊന്ന് പരിശോധിക്കാം.

135 മില്യൺ യൂറോ നൽകിക്കൊണ്ടായിരുന്നു ഡെമ്പലെയെ ബാഴ്സ ഡോർട്മുണ്ടിൽ നിന്നും സ്വന്തമാക്കിയിരുന്നത്. അദ്ദേഹം ഇപ്പോഴും ബാഴ്സയിൽ തുടരുന്നുണ്ടെങ്കിലും ഒരു വലിയ ഇമ്പാക്ട് ഒന്നും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.മാത്രമല്ല ഭൂരിഭാഗം മത്സരങ്ങളും പരിക്കു മൂലം നഷ്ടപ്പെടുകയും ചെയ്തിരുന്നു. 135 മില്യൺ യൂറോ നൽകിക്കൊണ്ടേയിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടിഞ്ഞോയെ ബാഴ്സ ലിവർപൂളിൽ നിന്നും സ്വന്തമാക്കിയത്.അദ്ദേഹം ക്ലബ്ബിൽ അമ്പേ പരാജയപ്പെടുകയായിരുന്നു.മാത്രമല്ല ബാഴ്സയോട് വിട പറയുകയും ചെയ്തിട്ടുണ്ട്.

120 മില്യൺ യുറോ നൽകിക്കൊണ്ടായിരുന്നു ഗ്രീസ്മാനെ ബാഴ്സ അത്ലറ്റിക്കോയിൽ നിന്നും സ്വന്തമാക്കിയത്.അദ്ദേഹത്തിനും പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞില്ല. മാത്രമല്ല വളരെ ചെറിയ തുകക്ക് അദ്ദേഹത്തെ ബാഴ്സക്ക് കൈവിടേണ്ടി വരികയും ചെയ്തു.88 മില്യൺ യൂറോ നൽകിക്കൊണ്ടായിരുന്നു നെയ്മറെ ബാഴ്‌സ സ്വന്തമാക്കിയിരുന്നത്.ഈ ട്രാൻസ്ഫർ വിജയകരമാണ് എന്ന് പറയേണ്ടിവരും.കാരണം നെയ്മർ ബാഴ്സയിൽ മികച്ച പ്രകടനം നടത്തി. ക്ലബ്ബ് വിട്ടപ്പോൾ 222 മില്യൺ യൂറോ ലഭിക്കുകയും ചെയ്തു. പക്ഷേ നെയ്മറെ പോലെ ഒരു താരത്തെ ദീർഘകാലം നിലനിർത്താൻ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

86 മില്യൺ യൂറോ നൽകിക്കൊണ്ടായിരുന്നു ഡി യോങ്ങിനെ ബാഴ്സ സ്വന്തമാക്കിയത്. വലിയ ഒരു ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സാമ്പത്തിക പ്രതിസന്ധി കാരണം അദ്ദേഹത്തെ ഒഴിവാക്കാൻ ബാഴ്സ ആലോചിക്കുകയും ചെയ്തിരുന്നു. ഏതായാലും ബാഴ്സയുടെ ഭീമൻ സൈനിങ്ങുകൾ പലപ്പോഴും പരാജയപ്പെടുന്ന ഒരു കാഴ്ച തന്നെയാണ് കാണാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *